ETV Bharat / state

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്കുള്ള സൗജന്യയാത്ര നിര്‍ത്തുന്നു; പ്രതിഷേധിക്കുമെന്ന് സമരസമിതി

author img

By

Published : Dec 18, 2022, 3:50 PM IST

സൗജന്യയാത്ര തുടരാന്‍ കഴിയില്ലെന്ന ടോള്‍ കമ്പനിയുടെ നിലപാടിനെ തുടര്‍ന്നാണ്, പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്കുള്ള സൗജന്യയാത്ര നിര്‍ത്താന്‍ നീക്കം

സൗജന്യ യാത്ര  Panniyankara Toll Plaza concession for native  Toll Plaza concession for native people will end  Panniyankara Toll Plaza  പന്നിയങ്കര ടോള്‍ പ്ലാസ  പന്നിയങ്കര
പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്കുള്ള സൗജന്യയാത്ര

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര നിര്‍ത്തലാക്കുന്നു. 2023 ജനുവരി ഒന്ന് മുതല്‍ പ്രദേശവാസികളില്‍ നിന്നും, ഇളവുകളോടെ ടോള്‍ പിരിക്കാനാണ് തീരുമാനം. വിഷയത്തില്‍ പ്രതിഷേധിക്കുമെന്ന് സമരസമിതി അറിയിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഒന്‍പതിനാണ് തൃശൂര്‍ - പാലക്കാട് ദേശീയപാതയിലെ പന്നിയങ്കരയിലെ ടോള്‍ പിരിവ് ആരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ ബൂത്തിന് സമീപത്തുള്ള വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, പാണഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തിലെ സ്ഥിര താമസക്കാരെ ടോള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. സൗജന്യ യാത്ര തുടരാന്‍ കഴിയില്ലെന്നാണ് ടോള്‍ കമ്പനിയുടെ നിലപാട്. ടോള്‍ പ്ലാസക്ക് 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിരതാമസക്കാര്‍ ആയവര്‍ക്ക് 30 ദിവസത്തേക്ക് 315 രൂപ നിരക്കില്‍ യാത്ര ചെയ്യാം.

ബാക്കി ഉള്ളവര്‍ മുഴുവന്‍ തുകയും നല്‍കണമെന്നാണ് ടോള്‍ പ്ലാസ അധികൃതരുടെ നിലപാട്. സ്‌കൂള്‍ വാഹനങ്ങള്‍, ടാക്‌സികള്‍ എന്നിവയ്ക്ക് ഇളവ് നല്‍കില്ല. ജനുവരി ഒന്ന് മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിവ് തുടങ്ങാനാണ് തീരുമാനം. ശക്തമായ സമരം നടത്താനാണ് പ്രദേശവാസികള്‍ ഒരുങ്ങുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടോള്‍ ഈടാക്കുന്നത് പന്നിയങ്കരയിലാണ്. കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ ഒരു ഭാഗത്തേക്ക് കടന്നുപോകാന്‍ 105 രൂപ നല്‍കണം. നേരത്തെ പ്രദേശവാസികള്‍ നടത്തിയ സമരത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.