ETV Bharat / state

അന്നനാളത്തിൽ ഭക്ഷണം കുടുങ്ങി രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

author img

By

Published : Dec 28, 2022, 6:03 PM IST

കളിച്ചുകൊണ്ടിരിക്കെ ഛർദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്‌ത രണ്ടു വയസുകാരിയെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Palakkad  palakkad child death  child death due to food stuck  food stuck in her esophagus  അന്നനാളത്തിൽ ഭക്ഷണം കുടുങ്ങി  രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം  രണ്ടു വയസുകാരി മരിച്ചു  പാലക്കാട് ഭക്ഷണം കുടുങ്ങി മരണം  തൻവിക ദാസ്  രണ്ടു വയസുകാരി
രണ്ടു വയസുകാരി മരിച്ചു

പാലക്കാട്: അന്നനാളത്തിൽ ഭക്ഷണം കുടുങ്ങി രണ്ടു വയസുകാരി മരിച്ചു. തത്തമംഗലം നാവുക്കോട് സ്വാമി സദനത്തിൽ തുളസീദാസ് - വിസ്‌മയ ദമ്പതികളുടെ മകൾ തൻവിക ദാസാണ് മരിച്ചത്. കുട്ടി കളിച്ചുകൊണ്ടിരിക്കെ ഛർദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്‌തതിനെ തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജില്ല ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുകൾക്ക് കൈമാറി. അന്നനാളത്തിൽ ആഹാരം കുടുങ്ങിയതാണ് മരണകാരണമായതെന്ന്‌ പോസ്‌റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലുള്ളതായി ചിറ്റൂർ പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.