ETV Bharat / state

കൈത്തളി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം

author img

By

Published : Feb 21, 2020, 11:45 PM IST

പ്രത്യേക പൂജകളും വിശേഷാൽ ചടങ്ങുകളും നടന്നു

Deepak Talwar  Corporate lobbyist Deepak Talwar  Airbus SAS  MBDA  mahasivaratri celebration at kaitthali temple  കൈത്തളി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം
കൈത്തളി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം

പാലക്കാട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഒറ്റക്കല്‍ ക്ഷേത്രങ്ങളിലൊന്നായ പട്ടാമ്പി കൈത്തളി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷവും ലക്ഷദീപവും നടന്നു. രാവിലെ മുതൽ ദീപ തറകളിൽ ഒരുക്കി വെച്ച ചെരാതുകളിൽ തിരിയിടലും നെയ് പകരലും തുടങ്ങിയിരുന്നു. ഇതോടൊപ്പം പ്രത്യേക പൂജകളും വിശേഷാൽ ചടങ്ങുകളും നടന്നു. വൈകിട്ട് വിശിഷ്‌ടാതിഥികളെ പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് ആദ്യ ദീപം തെളിയിച്ചത്. തുടർന്ന് മഹാദീപാരാധനയ്ക്ക് ശേഷം ചെരാതുകളിൽ 1,11,111 നെയ് ദീപങ്ങൾ തെളിയിച്ചു.

കൈത്തളി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.