ETV Bharat / state

കരിമ്പനമേട്ടിലെ കവ; സഞ്ചാരികളുടെ പ്രിയകേന്ദ്രം

author img

By

Published : Jan 17, 2020, 3:43 AM IST

കരിമ്പനകളും ജലാശയവും മലനിരകളുമെല്ലാമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് മലമ്പുഴയിലെ കവ എന്ന ചെറുഗ്രാമം.

കരിമ്പനമേട്ടിലെ കവ കവ ടൂറിസം മലമ്പുഴ അണക്കെട്ട് kava tourism spot palakkad tourism malambuzha tourism
കരിമ്പനമേട്ടിലെ കവ; സഞ്ചാരികളുടെ പ്രിയകേന്ദ്രം

പാലക്കാട്: വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് മലമ്പുഴ അണക്കെട്ടിനോട് ചേർന്നുകിടക്കുന്ന കവ. അണക്കെട്ടിന്‍റെ വൃഷ്‌ടിപ്രദേശത്തോട് ചേർന്നാണ് ഈ ചെറുഗ്രാമം സ്ഥിതിചെയ്യുന്നത്. കരിമ്പനകളും ജലാശയവും പശ്ചിമഘട്ട മലനിരകളുമൊക്കെയായി സുന്ദരമാണ് ഇവിടം.

കരിമ്പനമേട്ടിലെ കവ; സഞ്ചാരികളുടെ പ്രിയകേന്ദ്രം

വൈകുന്നേരങ്ങളിൽ സൂര്യാസ്‌തമയം കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഡാമിലെ ജലനിരപ്പ് കുറയുന്ന സമയത്ത് ഏറെ ദൂരം ഡാമിനുള്ളിലൂടെ നടക്കുവാനും സാധിക്കും. തമിഴ്‌നാട്ടിൽ നിന്നടക്കം കവയുടെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളെത്തുന്നു. മലമ്പുഴ-കഞ്ചിക്കോട് പാതയില്‍ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന കവ പല സിനിമകൾക്കും ഷൂട്ടിങ് ലൊക്കേഷനായിട്ടുണ്ട്.

Intro:സഞ്ചാരികളുടെ മനം മയക്കുന്ന കവ


Body:വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് മലമ്പുഴ അണക്കെട്ടിന് ചേർന്നുള്ള കവ. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തോട് ചേർന്നാണ് ഈ ചെറു ഗ്രാമം. കരിമ്പനകളും ജലാശയവും പശ്ചിമഘട്ട മലനിരകളും ഒക്കെയായി സുന്ദരമാണ് ഇവിടം. വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഡാമിലെ ജലനിരപ്പ് കുറയുന്ന സമയത്ത് ഏറെ ദൂരം ഡാമിനുള്ളിലൂടെ നടക്കുവാനും സാധിക്കും തമിഴ്നാട്ടിൽ നിന്ന് പോലും നിരവധി പേർ ഇപ്പോൾ കവയുടെ സൗന്ദര്യം ആസ്വദിക്കുവാൻ ഇവിടെ എത്തുന്നുണ്ട്.

ബൈറ്റ്

മലമ്പുഴയിൽ നിന്നും കഞ്ചിക്കോട് പോകുന്ന വഴിയിൽ ഇടത്തേക്ക് തിരിഞ്ഞ് അഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിക്കുമ്പോഴാണ് കവയിൽ എത്തിച്ചേരുക


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.