ETV Bharat / state

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം: അന്വേഷണം ഇഴയുന്നതായി പരാതി

author img

By

Published : Feb 22, 2022, 8:43 AM IST

ദേ​ശീ​യ​പാ​ത ചി​ത​ലി വെ​ള്ള​പ്പാ​റ​യി​ല്‍ ഫെബ്രുവരി ഏ​ഴി​ന് രാ​ത്രി​യാ​ണ് ആ​ദ​ര്‍​ശ് മോ​ഹ​ന്‍ (23), സുഹൃത്തായ കെ. ​സാ​ബി​ത്ത് (26) എ​ന്നി​വ​ര്‍ മ​രി​ച്ച​ത്.

investigation in palakkad KSRTC Bus accident is dragging on  Chithali vellappara National Highway bike accident  Vadakkencherry ksrtc Bus accident that causing the death of two young men  ദേ​ശീ​യ​പാ​ത ചി​ത​ലി വെ​ള്ള​പ്പാ​റ​ അപകടം  പാ​ല​ക്കാ​ട് കെഎസ്ആർടിസി ബസ് അപകടം  വടക്കഞ്ചേരി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം  കെഎസ്ആർടിസി ബസ് ബൈക്ക് അപകടം അന്വേഷണം
കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം: അന്വേഷണം ഇഴയുന്നതായി പരാതി

പാ​ല​ക്കാ​ട്: ദേ​ശീ​യ​ പാ​ത​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ടി​ച്ച്‌​ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലെ​ന്ന് ആ​ക്ഷേ​പം. ജി​ല്ലാ ക്രൈം ​റെ​ക്കോ​ഡ്‌സ് ബ്യൂ​റോ ഡി​.വൈ.​എ​സ്.​പി എം. ​സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സംഘമാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

വഴിത്തിരിവായത് ക്യാമറ ദൃശ്യങ്ങൾ

ഫെ​ബ്രു​വ​രി 12നാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ദേ​ശീ​യ​പാ​ത ചി​ത​ലി വെ​ള്ള​പ്പാ​റ​യി​ല്‍ ഫെബ്രുവരി ഏ​ഴി​ന് രാ​ത്രി​യാ​ണ് കാ​വ​ശേ​രി ഈ​ടു​വെ​ടി​യാ​ല്‍ സ്വദേശി ആ​ദ​ര്‍​ശ് മോ​ഹ​ന്‍ (23), സു​ഹൃ​ത്താ​യ കാസര്‍കോ​ട് ആ​ഞ്ഞൂ​ര്‍ ആ​ന​ന്ദാ​ശ്ര​മം കാ​ളി​ക്ക​ട​വ് സ്വദേശി കെ. ​സാ​ബി​ത്ത് (26) എ​ന്നി​വ​ര്‍ മ​രി​ച്ച​ത്. വലതുവശത്തു​കൂ​ടി പോ​കു​ന്ന ലോ​റി​യെ ബൈ​ക്കി​ല്‍ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​റ​കെ വ​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന്‍റെ പി​റ​കു​വ​ശം ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​ക്കും ബ​സി​നു​മി​ട​യി​ല്‍ കു​ടു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ളും സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

READ MORE:വടക്കഞ്ചേരി അപകടം; യുവാക്കളുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബങ്ങൾ

ലോ​റി​ക്ക് പി​റ​കി​ല്‍ ബൈ​ക്ക് ഇ​ടി​ച്ചാ​ണ് യു​വാ​ക്ക​ള്‍ മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ വ​ന്നി​രു​ന്ന കാ​റി​ന്‍റെ മു​ന്‍ ക്യാ​മ​റയി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്‌ വ്യ​ക്ത​ത ല​ഭി​ച്ച​ത്. തുടര്‍ന്ന്​ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ കാ​ര​ണ​മാ​ണ് യു​വാ​ക്ക​ള്‍ മ​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ഡ്രൈ​വ​ര്‍ തൃ​ശൂ​ര്‍ പീ​ച്ചി സ്വ​ദേ​ശി ഔ​സേ​പ്പി​നെ (50) കു​ഴ​ല്‍​മ​ന്ദം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത് ജാമ്യത്തി​ല്‍ വി​ട്ടി​രു​ന്നു. ആ​ദ്യം അ​ന്വേ​ഷി​ച്ച കു​ഴ​ല്‍​മ​ന്ദം പൊ​ലീ​സ് കേ​സ് ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​യെ​ന്നും മ​നഃ​പൂ​ര്‍​വ​മു​ള്ള ന​ര​ഹ​ത്യ​ക്ക് കേസെടുക്കാ​ത്ത​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കുന്നുവെന്ന് പൊലീസ്

സംഭവത്തിൽ പ്രതിഷേധിച്ച് സി.​പി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച്‌ ന​ട​ത്തി​യി​രു​ന്നു. ഫെ​ബ്രു​വ​രി 14ന് ​സം​സ്ഥാ​ന മനുഷ്യാ​വ​കാ​ശ ക​മ്മിഷ​ന്‍ കേ​സെ​ടു​ക്കു​ക​യും 15 ദി​വ​സ​ത്തി​ന​കം ജി​ല്ല പൊ​ലീ​സ് ചീ​ഫി​നോ​ട് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും കമ്മിഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. കൂടാതെ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന യു​വ​ജ​ന കമ്മിഷ​ന്‍ കേ​സെ​ടു​ക്കു​ക​യും കമ്മി​ഷ​ന്‍ അം​ഗം അഡ്വ. ടി. ​മ​ഹേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം കാ​വ​ശേ​രി​യി​ലെ കു​ടു​ബാം​ഗ​ങ്ങ​ളി​ല്‍​ നി​ന്നും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

READ MORE: വടക്കഞ്ചേരിയില്‍ രണ്ട് പേർ മരിച്ച അപകടം ; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് സസ്പെൻഷൻ

അ​തേ​സ​മ​യം അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ബ​സി​ലെ യാ​ത്ര​ക്കാ​രി​ല്‍​നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്ക​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ഡി.വൈ.എ​സ്.​പി സു​കു​മാ​ര​ന്‍ പ​റ​ഞ്ഞു. സം​ഭ​വസ​മ​യം ബ​സി​ല്‍ 22ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ല​ക്കാ​ട് കാ​ടാ​ങ്കോ​ടി​ന് സ​മീ​പം ബ​സ് ഡ്രൈ​വ​റും ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ളും ത​മ്മി​ല്‍ വാ​ക്കുത​ര്‍​ക്കം ഉ​ണ്ടാ​യ​താ​യി ബ​സി​ലെ യാ​ത്ര​ക്കാ​രി​ല്‍ ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്. യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ പ​ല​ത​വ​ണ ബ​സും ബൈ​ക്കും മു​ന്നി​ലും പി​ന്നി​ലു​മാ​യി വ​ന്നി​രു​ന്ന​താ​യും പ​റ​യു​ന്നു. ഇ​ത് അ​റി​യു​ന്ന​തി​ന് മോ​ട്ടോ​ര്‍ വാഹ​ന വ​കു​പ്പ് ദേ​ശീ​യ​പാ​ത​യി​ല്‍ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ ക്യാ​മ​റ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.