ETV Bharat / state

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം: ചികിത്സ വൈകിയെന്ന് പരാതി

author img

By

Published : Feb 4, 2021, 10:47 PM IST

ശ്വാസ സംബന്ധിയായ അസുഖത്തെ തുടർന്നായിരുന്നു മരണം. ആറു മണിക്കൂർ വൈകിയാണ് ആംബുലൻസ് സേവനം ലഭിച്ചത്. കുട്ടിയെ ആംബുലൻസിൽ കയറ്റിയതും സ്ഥിതി വഷളാവുകയായിരുന്നു. ഡോക്‌ടറും ജീവനക്കാരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

CHILD_DEATH_in attapadi  attapadi  child death  attapadi  അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം  അട്ടപ്പാടി  പാലക്കാട്  പാലക്കാട് വാർത്തകൾ
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പ്രസവിച്ച ഉടൻ കുട്ടിക്ക് ശ്വാസ സംബന്ധിയായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മണിക്കൂറുകൾ കഴിയുന്തോറും വഷളായി വരുകയായിരുന്നു. പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ കുട്ടിയെ 170 കിലോമീറ്റർ അകലെയുള്ള തൃശൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തിരുന്നു. എന്നാൽ, ഈ സംവിധാനങ്ങളുള്ള ആംബുലൻസിന്‍റെ സേവനം ജില്ലയിൽ ലഭ്യമല്ലാത്തതിനാൽ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും സ്വകാര്യ ആംബുലൻസ് ആവശ്യപ്പെടുകയായിരുന്നു.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

ആറു മണിക്കൂർ വൈകിയാണ് ആംബുലൻസ് സേവനം ലഭിച്ചത്. കുട്ടിയെ ആംബുലൻസിൽ കയറ്റിയതും സ്ഥിതി വഷളാവുകയായിരുന്നു. ഡോക്‌ടറും ജീവനക്കാരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. അഡ്വാൻസ് ലൈഫ് സപ്പോർട്ടിംഗ് ആംബുലൻസ് സേവനം ഈ പ്രദേശത്ത് ലഭ്യമല്ലാത്തതാണ് കുട്ടിയെ മരണത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. കാരറ സ്വദേശികളായ നിസാം - റാണി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. ഫെബ്രുവരി 8 ന് പ്രസവ തീയതി അറിയിച്ചിരുന്ന റാണി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.