ETV Bharat / state

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസില്‍ വിദ്യാർഥികൾക്കായി ശിൽപ്പശാല

author img

By

Published : Jan 11, 2020, 11:33 PM IST

Workshop for students on Artificial Intelligence  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിഷയത്തിൽ വിദ്യാർഥികൾക്കായി ശിൽപ്പശാല നടത്തി
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിഷയത്തിൽ വിദ്യാർഥികൾക്കായി ശിൽപ്പശാല നടത്തി

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറ്റി അമ്പതിലധികം കുട്ടികളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു

മലപ്പുറം: ബാക്ക് ടു ദേവധാർ എന്ന പേരിൽ ഏപ്രിൽ പതിനൊന്നിന് സംഘടിപ്പിക്കുന്ന ആഗോള സംഗമത്തിന്‍റെ ഭാഗമായി ദേവധാർ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിൽ ആർട്ടിഫിഷൻ ഇന്‍റലിജൻസ് എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി ശിൽപ്പശാല നടത്തി. വീഡിയോ കോൺഫറൻസിംഗിലൂടെ കൈറ്റ് ഡയറക്ടർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ പിടിഎ പ്രസിഡന്‍റ് ഇ. മനോജ് അധ്യക്ഷനായി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിഷയത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ, ഐടി അറ്റ് സ്‌കൂൾ ലീഡ്‌സ് പ്രതിനിധികൾ ക്ലാസെടുത്തു. ഡോ. രാജേഷ് കരുവാത്ത്, കെ.എം മല്ലിക, സതീശൻ, മുജീബ് താനാളൂർ, ടി.കെ ബഷീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം ഗണേശൻ സ്വാഗതവും അൽ റഹ്മാൻ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നൂറ്റി അമ്പതിലധികം കുട്ടികളും പൂർവ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

Intro:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ശിൽപ്പശാല നടത്തിBody:ബാക്ക് ടു ദേവധാർ എന്ന പേരിൽ ഏപ്രിൽ 11ന് സംഘടിപ്പിക്കുന്ന ആഗോള സംഗമത്തിന്റെ ഭാഗമായി ദേവധാർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആർട്ടിഫിഷൻ ഇന്റലിജൻസ് എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ശിൽപ്പശാല നടത്തി. വീഡിയോ കോൺഫറൻസിംഗിലൂടെ കൈറ്റ് ഡയറക്ടർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ഇ മനോജ് അധ്യക്ഷനായി .ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ, ഐടി അറ്റ് സ്കൂൾ, ലീഡ്സ് . പ്രതിനിധികൾ ക്ലാസെടുത്തു. ഡോ. രാജേഷ് കരുവാത്താണ്, കെ.എം മല്ലിക, പാ സതീശൻ, മുജീബ് താനാളൂർ, ടി.കെ ബഷീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം ഗണേശൻ സ്വാഗതവും അൽ റഹ്മാൻ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 150ലധികം കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു
Conclusion:വീഡിയോ കോൺഫറൻസിംഗിലൂടെ കൈറ്റ് ഡയറക്ടർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.