ETV Bharat / state

പി.വി അന്‍വര്‍ ആഫ്രിക്കയില്‍ ആണോയെന്ന് സിപിഎം പറയണം : വി മുരളീധരന്‍

author img

By

Published : Oct 7, 2021, 10:26 PM IST

Updated : Oct 7, 2021, 10:42 PM IST

എംഎല്‍എയെ കുറിച്ച് തനിക്ക് ഒരു വിവരവും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ ആഫ്രിക്കയില്‍ ആണോ എന്ന് അദ്ദേഹത്തെ പിന്തുണച്ച നേതാക്കള്‍ പറയണം.

V Muralidharan  PV Anwar  PV Anwar absence  പിവി അന്‍വര്‍  വി മുരളിധരന്‍  സിപിഎം  നിലമ്പൂര്‍
പിവി അന്‍വര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വി മുരളിധരന്‍

മലപ്പുറം : നിലമ്പൂർ എംഎൽഎ പിവി അൻവർ നിയമസഭയില്‍ എത്താത്തത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വിഷയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. എംഎല്‍എയെ കുറിച്ച് തനിക്ക് ഒരു വിവരവും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ ആഫ്രിക്കയില്‍ ആണോ എന്ന് അദ്ദേഹത്തെ പിന്തുണച്ച നേതാക്കള്‍ പറയണം.

പി.വി അന്‍വര്‍ ആഫ്രിക്കയില്‍ ആണോയെന്ന് സിപിഎം പറയണം : വി മുരളീധരന്‍

അല്ലെങ്കില്‍ അദ്ദേഹത്തെ മാധ്യമങ്ങള്‍ തന്നെ കണ്ടുപിടിക്കണം. അതുമല്ലെങ്കില്‍ അന്‍വറിനെ ഉയര്‍ത്തിക്കാട്ടി വോട്ട് നേടിയ പാർട്ടിയോട് ചോദിക്കണം. ഇത്തരം ആളുകളെ ജനപ്രതിനിധിയാക്കിയ നേതാക്കള്‍ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

Also Read: കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര് കയ്യാങ്കളിയിൽ കലാശിച്ചു ; രമേശ് ചെന്നിത്തല മടങ്ങിപ്പോയി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് യുപി മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ഇതിനോടകം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

Last Updated : Oct 7, 2021, 10:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.