ETV Bharat / state

പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് രണ്ട് പേർ പിടിയിൽ

author img

By

Published : Jul 30, 2021, 10:29 PM IST

കാടാമ്പുഴ പാലക്കത്തൊടിക മുഹമ്മദ് റാഫി (29), പുത്തന്‍പുരയ്ക്കല്‍ സനല്‍ കുമാര്‍ (29) എന്നിവരാണ് പിടിയിലായത്.

വഴിക്കടവില്‍ എക്‌സൈസ് അധികൃതര്‍ 20 കിലോ കഞ്ചാവ് പിടികൂടി  പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്ത്  മലപ്പുറത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  മലപ്പുറത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  Malappuram news  Malappuram cannabis news  Two arrested in malappuram  Two arrested in cannabis case  cannabis case  malappuram cannabis case  വഴിക്കടവ് കഞ്ചാവ് കേസ്  കഞ്ചാവ് കേസ്  കഞ്ചാവ് കടത്ത്
മലപ്പുറത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: വഴിക്കടവില്‍ 20 കിലോ കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടികൂടി. ആന്ധ്രയില്‍ നിന്ന് പച്ചക്കറിയുമായി എത്തിയ പിക്കപ്പ് വാനില്‍ ഒളിപ്പിച്ച നിലയില്ലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാടാമ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. കാടാമ്പുഴ പാലക്കത്തൊടിക മുഹമ്മദ് റാഫി (29), പുത്തന്‍പുരയ്ക്കല്‍ സനല്‍ കുമാര്‍ (29) എന്നിവരാണ് പിടിയിലായത്.

വൈകിട്ട് നാല് മണിയോടെ ആനമറിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച കഞ്ചാവ് പിക്കപ്പിന്‍റെ അടിഭാഗത്താണ് ഒളിപ്പിച്ചിരുത്. സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്‌തുവരുന്നതായി എക്‌സൈസ് അറിയിച്ചു. പ്രതികളെ ശനിയാഴ്‌ച മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

ALSO READ: കണ്ണൂരിൽ 12.5 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ പി.എസ്. പ്രദീപ് കുമാര്‍, അസി. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി. ഷിജുമോന്‍, ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്‌ടര്‍ വി.പി. ജയപ്രകാശ്, പ്രിവന്‍റീവ് ഓഫീസര്‍ ഹംസ, പി. അശോക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സച്ചിന്‍ദാസ്, സുരേഷ് ബാബു, വിനീത്, അഖില്‍ ദാസ്, കെ. ജംഷീദ്, രാജേഷ്, ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവർ ചേർന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.