ETV Bharat / state

തെരുവ് നായ ശല്യം രൂക്ഷം; പഞ്ചായത്ത് നടപടിയെടുക്കാത്തതില്‍ ആക്ഷേപം

author img

By

Published : Dec 27, 2019, 2:36 AM IST

എടക്കര ടൗണും പരിസര പ്രദേശങ്ങളുമാണ് തെരുവ് നായ്ക്കൾ കീഴടക്കിയിരിക്കുന്നത്.

street dog issue in edakkara  തെരുവ് നായ ശല്യം രൂക്ഷം  തെരുവ് നായ
തെരുവ് നായ ശല്യം രൂക്ഷം

മലപ്പുറം: എടക്കരയിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിൽ. എടക്കര ടൗണും പരിസര പ്രദേശങ്ങളുമാണ് തെരുവ് നായ്ക്കൾ കീഴടക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മദ്രസ വിദ്യാർഥികളെ നായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതർ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

തെരുവ് നായ ശല്യം രൂക്ഷം; പഞ്ചായത്ത് നടപടിയെടുക്കുന്നുന്നില്ലെന്ന് ആക്ഷേപം
Intro:എടക്കരയിൽ തെരുവ് നായ ശല്യം രൂക്ഷം, മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെ ഭീതിയിയിൽ, നടപടിഇല്ലാതെ പഞ്ചായത്ത് Body:എടക്കരയിൽ തെരുവ് നായ ശല്യം രൂക്ഷം, മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെ ഭീതിയിയിൽ, നടപടിഇല്ലാതെ പഞ്ചായത്ത് അധികൃതർ. എടക്കര ടൗണും, പരിസര പ്രദ്ദേശങ്ങളുമാണ് തെരുവ് നായ്ക്കൾ കീഴടക്കിയിരിക്കുന്നത്, പുലർച്ചെ 6 മണി മുതൽ 8 മണി വരെയാണ് പ്രധാനമായും തെരുവ് നായ്ക്കളെ ഈ ഭാഗങ്ങളിൽ കാണുന്നത്, മദ്രസകളിലേക്ക് അതിരാവിലെ പോകുന്ന കുട്ടികളുടെ പിന്നാലെ തെരുവുനായ്ക്കൾ കൂടുന്നത് പതിവായിരിക്കുകയാണ്.കഴിഞ്ഞ ദിവസം നായ്ക്കൾ കൂട്ടമായി കുട്ടികൾക്ക് പിന്നാലെ കൂടുകയും, കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ മുതിർന്നവരാണ് തെരുവ് നായ്ക്കളെ ഓടിച്ചത്, തെരുവ് നായ ശല്യം അനുദിനം വർദ്ധിക്കുപ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നാണ് മദ്രസാ വിദ്യാർത്ഥികളുടെ ആവശ്യം ,വേനൽ കടുത്തു തുടങ്ങിയതോടെ തെരുവ് നായ്ക്കൾ വിശ്രമിക്കുന്നതും കൂട്ടമായി ഈ മേഖലയിലാണ്Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.