ETV Bharat / state

നിലമ്പൂർ മേഖലയിൽ മഴ തുടരുന്നു: സജ്ജമായി ദേശീയ ദുരന്തനിവാരണ സേന

author img

By

Published : Aug 5, 2022, 10:06 PM IST

നിലമ്പൂര്‍ മേഖലയിലെ നദികളിലെ ജലം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും താലൂക്ക് അധികൃതരും ജനപ്രതിനിധികളും ഇക്കുറി കടുത്ത ജാഗ്രതയിലാണ്.

Rain in Nilambur  നിലമ്പൂർ മേഖലയിൽ മഴ  നിലമ്പൂര്‍ മേഖലയിലെ നദികളിലെ ജലം  NDRF PREOARATION IN NILAMBUR  rain destruction in Malappuram  മലപ്പുറം ജില്ലയിലെ മഴക്കെടുതി
നിലമ്പൂർ മേഖലയിൽ മഴ തുടരുന്നു: സജ്ജമായി ദേശീയ ദുരന്തനിവാരണ സേന

മലപ്പുറം: ആശങ്ക അകലാതെ നിലമ്പൂർ മേഖലയിൽ മഴ തുടരുന്നു. മുൻ വർഷങ്ങളിലെ പ്രളയങ്ങളില്‍ ചാലിയാർ ,കരിമ്പുഴ, പുന്നപ്പുഴ, കാരക്കോടൻ പുഴ, കലക്കൻ പുഴ, കാഞ്ഞിരപ്പുഴ, കുറുവൻപുഴ എന്നിവ അപകടകരമായ രീതിയില്‍ കരകവിഞ്ഞതാണ് വീണ്ടും ആശങ്ക ഉയർത്തുന്നത്.

നിലമ്പൂർ മേഖലയിൽ മഴ തുടരുന്നു: സജ്ജമായി ദേശീയ ദുരന്തനിവാരണ സേന

2018, 2019 വർഷത്തെ പ്രളയങ്ങളില്‍ മലപ്പുറം ജില്ലയില്‍ 65 പേരാണ് ജില്ലയില്‍ മരണപ്പെട്ടത്. ഏക്കർ കണക്കിന് കൃഷിയിടങ്ങളും നശിച്ചു. കൈപ്പിനി പാലം തകർന്ന് വീഴുകയും കനോലിഫ്ലോട്ടിലേയും, പുള്ളിപ്പാടത്തെയും തൂക്കുപാലങ്ങൾ ഒലിച്ചുപോകുകയും ചെയ്തിരുന്നു. പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്‌ജിന് സാരമായി കേടുപാടുകൾ സംഭവിച്ചു.

മുട്ടിക്കടവ് ക്രോസ് വെയും തകർന്നിരുന്നു. 100 കണക്കിന് കുടുംബങ്ങൾക്കാണ് രണ്ടു പ്രളയങ്ങളിലായി വീടുകൾ നഷ്ടമായത്. 2019ൽ പാതാറിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ, പാലം, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയം ഉൾപ്പെടെ മലവെള്ളപാച്ചിലിൽ നിലംപൊത്തിയിരുന്നു. ജില്ലാ ഭരണകൂടവും താലൂക്ക് അധികൃതരും ജനപ്രതിനിധികളും ഇക്കുറി കടുത്ത ജാഗ്രതയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.