ETV Bharat / state

ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു: രക്ഷാപ്രവർത്തനത്തിന് നേരിട്ടിറങ്ങി രാഹുൽ ഗാന്ധി

author img

By

Published : Jul 2, 2022, 11:00 PM IST

Updated : Jul 2, 2022, 11:07 PM IST

വണ്ടൂരിലെ പൊതുപരിപാടിക്ക് ശേഷം മമ്പാട് ടൗണിലെ റെസ്റ്റ് ഹൗസിലേക്ക് മടങ്ങവെയാണ് വടപുറത്ത് രാഹുല്‍ ഗാന്ധിയുടെ രക്ഷാപ്രവർത്തനം

അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്താൻ രാഹുൽ ഗാന്ധി നേരിട്ട് ഇറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി,  Rahul Gandhi MP rescued man from road accident  Rahul Gandhi MP  road accident  രക്ഷാപ്രവർത്തനത്തിന് നേരിട്ടിറങ്ങി രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു ; രക്ഷാപ്രവർത്തനത്തിന് നേരിട്ടിറങ്ങി രാഹുൽ ഗാന്ധി

മലപ്പുറം: അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാന്‍ രാഹുൽ ഗാന്ധി നേരിട്ടിറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വണ്ടൂരിലെ പൊതുപരിപാടിക്ക് ശേഷം മമ്പാട് ടൗണിലെ റെസ്റ്റ് ഹൗസിലേക്ക് മടങ്ങവെയാണ് വടപുറത്ത് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് ഒരാൾ വീണു കിടക്കുന്നത് കണ്ടത്. രാഹുൽ ഗാന്ധി തന്‍റെ വാഹനം നിര്‍ത്തി രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകി.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി വാഹനത്തിൽ നിന്നുമിറങ്ങി നേരിട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്‌തു. തന്‍റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി അപകടത്തിൽപ്പെട്ടയാളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകി. വടപുറം സ്വദേശി അബൂബക്കറാണ് അപകടത്തിൽപ്പെട്ടത്.

Last Updated : Jul 2, 2022, 11:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.