ETV Bharat / state

സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നല്‍കി രാഹുല്‍ ഗാന്ധി

author img

By

Published : Apr 8, 2020, 5:36 PM IST

500 കിലോ അരി, 50 കിലോ പയർ, 50 കിലോ കടല തുടങ്ങിയവ നിലമ്പൂരിലെ യുഡിഎഫ് നേതാക്കൾ ഏറ്റുവാങ്ങി

Rahul Gandhi MP brings food grains to social kitchen in malappuram  rahul gandhi m p  nilambur community kitchen  സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ  രാഹുല്‍ ഗാന്ധി എംപി  മലപ്പുറത്ത് സാമൂഹിക അടുക്കള
സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നല്‍കി രാഹുല്‍ ഗാന്ധി എംപി

മലപ്പുറം: രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ സാമൂഹിക അടുക്കളയിലേക്ക് നല്‍കിയ ഭക്ഷ്യ ധാന്യങ്ങൾ നിലമ്പൂരിലെത്തി. 500 കിലോ അരി, 50 കിലോ പയർ, 50 കിലോ കടല തുടങ്ങിയവ നിലമ്പൂരിലെ യുഡിഎഫ് നേതാക്കൾ ഏറ്റുവാങ്ങി. ഇത് സാമൂഹിക അടുക്കളയ്ക്ക് കൈമാറും. വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലെയും നഗരസഭയിലെയും സാമൂഹിക അടുക്കളയിലേക്ക് ഇത് നല്‍കുമെന്ന് ഡിസിസി പ്രസിഡന്‍റ് വി.വി. പ്രകാശ് പറഞ്ഞു.

സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നല്‍കി രാഹുല്‍ ഗാന്ധി എംപി

കെപിസിസി ജനറല്‍ സെക്രട്ടറി വി.എ കരീം, നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എ. ഗോപിനാഥ്, ആര്യാടന്‍ ഷൗക്കത്ത്, പാലോളി മെഹബൂബ്, നഗരസഭ ഉപാധ്യക്ഷന്‍ പി.വി ഹംസ, ഷാജഹാന്‍ പായിമ്പാടം എന്നിവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.