ETV Bharat / state

അനധികൃതമായി മണൽ കടത്തുന്നെന്ന് ആരോപണം

author img

By

Published : Dec 29, 2019, 11:16 PM IST

പ്രധാന രാഷ്ട്രീയ പാർട്ടികളിലെ ചിലരുടെ ഒത്താശ മണൽ മാഫിയകള്‍ക്കുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു

ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ അടിയിൽ അനധികൃത മണൽ കടത്തൽ,  Odayikkal Regulator cum bridge illegal sand smuggling
ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്‍റെ അടിയിൽ അനധികൃത മണൽ കടത്തൽ

മലപ്പുറം: പ്രളയത്തെ തുടർന്ന് അപകട ഭീഷണിയിലായ മമ്പാട് ഓടായിക്കൽ കടവിൽ പാലിയാറിന് കുറുകെ സ്ഥാപിച്ച റഗുലേറ്റർ കം ബ്രിഡ്ജിന്‍റെ അടിയിൽ നിന്നും അനധികൃത മണൽകടത്തൽ. തോണികൾ ഉപയോഗിച്ചാണ് പട്ടാപകൽ മണൽ കടത്തുന്നത്. രാത്രിയിൽ മണൽ ലോറികളിലാക്കി ജില്ലയുടെ വിവിധ ഭാഗത്തേക്ക് കൊണ്ടുപോകും. പ്രധാന രാഷ്ട്രീയ പാർട്ടികളിലെ ചിലരുടെ ഒത്താശ മണൽ മാഫിയകൾക്കുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ്, റവന്യൂ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് മണൽ മാഫിയക്ക് ധൈര്യം നൽക്കുന്നത്. കാർഷിക മേഖലയുടെ ജലസേചന സൗകര്യം കൂടി കണക്കിലെടുത്താണ് 42 കോടി രൂപ ചിലവഴിച്ച് ചാലിയാറിന് കുറുകെ ഓടായിക്കൽ കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിച്ചത്. പ്രളയം ബാധിച്ചതോടെ അപ്രോച്ച് റോഡ് തകർന്നിരുന്നു. അനധികൃത മണലൂറ്റൽ തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Intro:ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ അടിയിൽ അനധികൃത മണൽ കടത്തൽ, Body:ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ അടിയിൽ അനധികൃത മണൽ കടത്തൽ, മൗനം പാലിച്ച് അധികൃതർ, കഴിഞ്ഞ പ്രളയത്തെ തുടർന്ന് അപകട ഭീഷ്ണിയിലായ മമ്പാട് ഓടായിക്കൽ കടവിൽ പാലിയാറിന് കുറുകെ സ്ഥാപിച്ച റഗുലേറ്റർ കം ബ്രിഡ്ജിന്റെ അടിയിൽ നിന്നും തോണികൾ ഉപയോഗിച്ച് പട്ടാപകൽ അനധികൃത മണൽകടത്തൽ, നിരവധി തോണി കളിലാണ് മണൽ മാഫിയകൾ മണലൂറ്റുന്നത്, ഇത് രാത്രിയുടെ മറവിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്നത്, റഗുലേറ്റർ കം ബ്രിഡ്ജ് ബലക്ഷയത്തിലാണെന്ന റിപ്പോർട്ട് നിലനിൽക്കെയാണ് അനധികൃത മണലൂറ്റൽ, പ്രധാന രാഷ്ട്രീയ പാർട്ടികളിലെ ചിലരുടെ ഒത്താശ മണൽ മാഫിയകൾക്കുണ്ട്, പരാതി നൽകിയിട്ടും, പോലീസ്, റവന്യൂ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് മണൽ മാഫിയക്ക് പട്ടാപകലും മണലൂറ്റൽ നടത്താൻ ധൈര്യം നൽക്കുന്നത്, കാർഷിക മേഖലയുടെ ജലസേചന സൗകര്യം കൂടി കണക്കിലെടുത്താണ് കഴിഞ്ഞ എൽ.ഡി എഫ് സർക്കാറിന്റെ ഭരണകാലത്ത് 42 കോടി രൂപ ചിലവഴിച്ച് ചാലിയാറിന് കുറുകെ ഓടായിക്കൽ കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിച്ചത്, 2018 ലും, 2019 ലും പ്രളയം ബാധിച്ചതോടെ അപ്രാച്ച് റോഡ് തകർന്നിരുന്നു, അനധികൃത മണലൂറ്റൽ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്Conclusion:Etv

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.