ETV Bharat / state

കളിക്കുന്നതിനിടെ മുറിക്കുള്ളിൽ കുടുങ്ങി ഇരട്ടക്കുട്ടികൾ ; രക്ഷകരായി നിലമ്പൂർ ഫയർ ഫോഴ്‌സ്

author img

By

Published : Jun 11, 2021, 12:22 AM IST

malappuram twins got locked  twins locked in room while playing  nilamboor fire force  നിലമ്പൂർ ഫയർ ഫോഴ്‌സ്  കളിക്കുന്നതിനിടെ മുറിക്കുള്ളിൽ കുടുങ്ങി ഇരട്ടക്കുട്ടികൾ  മലപ്പുറത്ത് ഇരട്ടക്കുട്ടികൾ മുറിക്കുള്ളിൽ കുടുങ്ങി
കളിക്കുന്നതിനിടെ മുറിക്കുള്ളിൽ കുടുങ്ങി ഇരട്ടക്കുട്ടികൾ; രക്ഷകരായി നിലമ്പൂർ ഫയർ ഫോഴ്‌സ്

ഒരു മണിക്കൂറോളം മുറിയിൽ അകപ്പെട്ട കുട്ടികൾ തന്നെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് കതകിന്‍റെ ലോക്ക് പ്രയാസപ്പെട്ട് തുറന്നാണ് പുറത്തിറങ്ങിയത്.

മലപ്പുറം: കതകടഞ്ഞ് മുറിക്കുള്ളിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തി നിലമ്പൂർ ഫയർ ഫോഴ്‌സ്. കളിക്കുന്നതിനിടെ അബദ്ധവശാൽ മുറിയുടെ കതക് അടഞ്ഞ് ലോക്ക് വീഴുകയായിരുന്നു. രണ്ടരവയസ് പ്രായമുള്ള കുട്ടികളാണ് മുറിക്കുള്ളിൽ കുടുങ്ങിയത്. കുട്ടികളോട് സൗമ്യമായി സംസാരിച്ച ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കുട്ടി തന്നെയാണ് ബുദ്ധിമുട്ടി ലോക്ക് തുറന്ന് പുറത്തിറങ്ങിയത്.

Also Read: കൈത്താങ്ങായി സംസ്‌കാര സാഹിതി ; കാടിന്‍റെ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനാവസരം

ചാലിയാർ പഞ്ചായത്തിലെ എളമ്പിലാക്കോട് സ്വദേശി നാലകത്ത് വീട്ടിൽ മുഹമ്മദ്‌ ആരിഫിന്‍റെ മക്കളായ സിദാനും നദാനും ആണ് രക്ഷപ്പെട്ടത്. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഏറെ നേരമായി കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് വീടിന്‍റെ രണ്ടാം നിലയിലെ മുറിയിൽ വാതിലടച്ച് ലോക്ക് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Also Read: കൊവിഡും ലോക്ക്‌ ഡൗണും: ആഭരണം വിറ്റ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌ത് വാർഡ് മെമ്പർ

വീട്ടുകാരും അയൽവാസികളും കുട്ടികളോട് സംസാരിച്ച് ലോക്ക് തുറക്കാൻ ശ്രമം നടത്തിയെങ്കിലും പേടിച്ചു കരഞ്ഞുകൊണ്ടിരുന്ന കുട്ടികൾക്ക് ലോക്ക് തുറക്കാനായില്ല. ഒരു മണിക്കൂറോളം നീണ്ട ശ്രമം പരാജയപ്പെട്ടതോടെയാണ് നിലമ്പൂർ ഫയർ ഫോഴ്‌സിന്‍റെ സഹായം തേടിയത്. സ്റ്റേഷൻ ഓഫീസർ എം. അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി.

രക്ഷകരായി നിലമ്പൂർ ഫയർ ഫോഴ്‌സ്

ഹൈഡ്രോളിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് ജനലിന്‍റെ അഴികൾ മുറിച്ച് അതുവഴി കുട്ടികളെ രക്ഷപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ കുട്ടികളുമായി സൗമ്യമായി സംസാരിച്ച ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ നൽകിയ നിർദേശമനുസരിച്ച് കുട്ടി പ്രയാസപ്പെട്ട് ലോക്ക് തുറന്നു. കളിക്കുന്നതിനിടെ ചാരുപടിക്കിടയിൽ കാൽ കുടുങ്ങിയ മൂന്ന് വയസുകാരിയെയും നിലമ്പൂർ ഫയർ ഫോഴ്‌സ് ഈ മാസം ആദ്യം രക്ഷപ്പെടുത്തിയിരുന്നു.

Also Read: ചാരുപടിക്കിടയിൽ മൂന്ന് വയസുകാരിയുടെ കാൽ കുടുങ്ങി ; തുണയായി ഫയർ ഫോഴ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.