ETV Bharat / state

മണൽക്കടത്ത് ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം

author img

By

Published : Jun 12, 2019, 5:12 PM IST

Updated : Jun 12, 2019, 7:12 PM IST

പരാതിയുമായി ഇനിയും മുന്നോട്ട് പോയാല്‍ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും സുഹൈല്‍.

യുവാവിന് നേരെ മർദ്ദനം

മലപ്പുറം: അനധികൃത മണൽക്കടത്ത് ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം. വേങ്ങര വലിയോറ ചിനക്കലിലാണ് സംഭവം. വേങ്ങര വലിയോറ ചിനക്കലിലെ പടിക്കതെടിക സിദ്ദീഖിന്‍റെ മകൻ സുഹൈലിനാണ് മർദ്ദനമേറ്റത്. സുഹൈലിന്‍റെ പരാതിയിൽ കേസെടുത്തതായി വേങ്ങര എസ് ഐ പ്രദീപ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

മണല്‍ കടത്ത് നടക്കുന്നത് ഉദ്യോഗസ്ഥരെ അറിയിച്ച യുവാവിന് മര്‍ദനം

പരാതിയുമായി ഇനിയും മുന്നോട്ട് പോയാൽ ഭാര്യയെയും തന്നെയും കൊല്ലുമെന്നും അതിന് പറ്റിയ ആളുകൾ കയ്യിൽ ഉണ്ടെന്നും ഭീഷണിപ്പെടുത്തിയതായും സുഹൈല്‍ പരാതിയില്‍ പറയുന്നു. കുന്നിടിച്ച് മണ്ണ് കൊണ്ടുപോകുന്നുവെന്ന പരാതിയെ തുടർന്ന് അബ്ദുള്ള എന്നയാളുടെ വാഹനം റവന്യൂ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പരാതിക്ക് പിന്നിൽ സുഹൈലാണെന്ന് പറഞ്ഞ് യുവാവിനെ കൂട്ടികൊണ്ടുപോയി മർദിക്കുകയായിരുന്നു.

സുഹൃത്തിന്‍റെ കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് താന്‍ തിരുപ്പൂരിലായിരുന്നുവെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മര്‍ദനമെന്നും സുഹൈല്‍ ആരോപിക്കുന്നു. നേരത്തേയും സുഹൈലിനും വീട്ടുകാര്‍ക്കും നേരെ ഭീഷണി ഉണ്ടായതായി മാതാവ് ഖദീജ പറഞ്ഞു.

Intro:അനധികൃത മണൽ കടത്ത് ഉദ്യോഗസ്ഥരെ അറിയിച്ചു എന്ന് ആരോപിച്ച് യുവാവിനെ ക്രൂരമർദ്ദനം വേങ്ങര വലിയോറ ചിനക്കലിലാണ് സംഭവം പരിക്കേറ്റ പടിക്കതൊടിക സുഹൈലിനെ പരാതിയിൽ വേങ്ങര പൊലിസ് കേസെടുത്തു


Body:പരാതി കെടുത്താൽ. നിന്നെയും ഭാര്യയെയും കൊല്ലും അതിന് പറ്റിയ ആളുകൾ എൻറെ കയ്യിൽ ഉണ്ട്


Conclusion:
ഇനിയും പരാതി കെടുത്താൽ. നിന്നെയും ഭാര്യയെയും കൊല്ലും അതിന് പറ്റിയ ആളുകൾ എൻറെ കയ്യിൽ ഉണ്ട് അനധികൃതമായി മ്മണ്ണു കയറ്റി പോകുന്നത് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു എന്നു പറഞ്ഞു 26കാരനായ യുവാവിനെ മർദ്ദിച്ച അതിനുശേഷം പറഞ്ഞ വാക്കുകളാണിത്


വേങ്ങര വലിയോറ ചോറ് ചിനക്കലിലെ പടിക്കതെടിക സിദ്ദീഖിനെ മകൻ സുഹൈലിനെ ആണ് മർദനമേറ്റത് അത് നാട്ടിൽ ഇല്ലാതിരുന്ന സമയത്ത് മർദ്ദിച്ച അബ്ദുള്ളയുടെ വാഹനം റവന്യൂ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു പ്രദേശത്ത് കുന്നിടിച്ച് മണ്ണ് കൊണ്ടുപോകുനു എന്ന പരാതിയെ തുടർന്ന് അയിരുന്നു നടപടി എന്നാൽ പരാതിക്ക് പിന്നിൽ സുഹൈലാണ് പറഞ്ഞ് കുട്ടികൊണ്ടുപോയി മർദിക്കുക്ക യായിരുന്നു


byte
സുഹൈൽ


സുഹൃത്തിൻറെ ഷോപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരുപ്പൂരിൽ ആയിരുന്നു സുഹൈൽ തിരൂരങ്ങാടി റവന്യൂ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന് അടിസ്ഥാനത്തിലാണ് മർദനമെന്ന് സുഹൈൽ ആരോപിക്കുന്നു നേരത്തെയും സുഹൈലിനെ എതിരെയും യും വീട്ടുകാർ ക്കെതിരെയും ഭീഷണിയു മറ്റും ഉണ്ടായതായി മാതാവ് ഖദീജ പറഞ്ഞു കഴിഞ്ഞ കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം വേങ്ങര കച്ചേരിപ്പടി ലീഗ് എന്ന് പറഞ്ഞു അബ്ദു കൊണ്ടുപോയി മർദ്ദിച്ചത് സുഹൈലിനെ പരാതിയിൽ കേസെടുത്തതായി വേങ്ങര എസ് ഐ പ്രദീപ് പറഞ്ഞു ആറു മാസം ഗർഭിണിയായ ഭാര്യ sharbina ഇന്ന് ഈ പ്രസവത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്ന ദിവസമാണ് മർദ്ദനമേറ്റത് 


അനധികൃത കയ്യേറ്റങ്ങളും മറ്റും ഉദ്യോഗസ്ഥരെ അറിയിക്കരുതെന്ന് പാഠമാണ് നിരപരാധിയായ സുഹൈലിനെ സംഭവത്തിൽ പുറത്ത് വന്നിരിക്കുന്ന


Last Updated : Jun 12, 2019, 7:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.