ETV Bharat / state

പെര്‍മിറ്റും ഇൻഷുറന്‍സുമില്ല, നമ്പര്‍ പ്ലേറ്റ് വ്യാജം, സ്‌കൂൾ കുട്ടികളെ കുത്തി നിറച്ച വാഹനം പിടിയില്‍

author img

By

Published : Mar 6, 2022, 12:24 PM IST

20ലധികം വിദ്യാര്‍ഥികളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നതിനിടെ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനം മലപ്പുറം ആര്‍.ടി.ഒ പിടികൂടി.

Malappuram RTO seized cruiser vehicle with fake number plate  cruiser vehicle with fake number plate which used to transport students to school  വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ക്രൂയിസര്‍ വാഹനം പിടികൂടി  വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ സ്‌കൂൾ സർവീസ്  വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ  ഫിറ്റ്‌നസ് രേഖകളില്ലാത്ത ക്രൂയിസര്‍ വാഹനം മലപ്പുറം ആർടിഒ പിടികൂടി  പെര്‍മിറ്റോ ഇൻഷുറന്‍സോ ഇല്ലാത്ത വാഹനം കസ്റ്റഡിയിൽ
പെര്‍മിറ്റോ ഇൻഷുറന്‍സോ ഇല്ല, വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ സ്‌കൂൾ സർവീസ്; പിടികൂടി ആർടിഒ

മലപ്പുറം: വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാൻ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് സർവീസ് നടത്തിയ വാഹനം മലപ്പുറം ആര്‍.ടി.ഒ പിടികൂടി. ഫിറ്റ്‌നസും മറ്റ് യാതൊരു രേഖകളും ഇല്ലാത്ത വാഹനത്തില്‍ 20ലധികം വിദ്യാര്‍ഥികളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നതിനിടെ ഈസ്റ്റ് കോഡൂരില്‍ വച്ചാണ് വാഹനം പിടികൂടിയത്. പിന്നീട് ഉദ്യോഗസ്ഥരുടെ എസ്‌കോട്ടില്‍ വിദ്യാര്‍ഥികളെ ഇതേ വാഹനത്തില്‍ തന്നെ സ്‌കൂളിലെത്തിച്ചു.

വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ സ്‌കൂൾ സർവീസ്; പിടികൂടി ആർടിഒ

കെ.എല്‍. 07 ബി.ഡി 1259 എന്ന നമ്പറിലുള്ള ഫോഴ്‌സ്‌ ക്രൂയിസര്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം നിരത്തിലിറക്കിയിരുന്നത്. ഫിറ്റ്‌നസ്, ഇൻഷുറന്‍സ്, ടാക്‌സ്, പെര്‍മിറ്റ് എന്നിവയൊന്നും ഇല്ലാത്ത കെ.എല്‍ 10 ആര്‍ 2848 എന്ന ക്രൂയിസര്‍ വാഹനമാണ് ഇത്തരത്തിൽ നമ്പര്‍ മാറ്റി റോഡിലിറങ്ങിയത്. കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആര്‍.ടി.ഒ കേസ് അന്വേഷിച്ചത്.

ALSO READ: കെഎസ്ആർടിസി ബസില്‍ ലൈംഗിക അതിക്രമം, കണ്ടക്‌ടർ പരിഗണിച്ചില്ല; അധ്യാപികയുടെ വെളിപ്പെടുത്തല്‍ ഫേസ്‌ബുക്കില്‍

പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുമായി യാത്ര ചെയ്യുന്നതിനിടെ വാഹനം പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ പിന്നീട് യഥാര്‍ഥ വാഹനം വിളിച്ചുവരുത്തി. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വാഹനയുടമ 14000 രൂപയോളം പിഴയടക്കേണ്ടി വരും. വ്യാജ നമ്പര്‍ ഉപയോഗിച്ചതിനുള്ള 3000 രൂപ ഉള്‍പ്പെടെയാണ് ഇത്. ആര്‍.ടി.ഒ പിഴ ഈടാക്കുകയും ടാക്‌സും ഇന്‍ഷുറന്‍സും അടക്കുന്നത് വരെ വാഹനം കസ്റ്റഡിയില്‍ വയ്‌ക്കും.

പിഴയടച്ച് പുറത്തിറക്കുന്ന വാഹനം എല്ലാ രേഖകളും സമ്പാദിച്ച് യാത്രക്ക് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ ആര്‍.സി ക്യാന്‍സല്‍ ചെയ്ത് പൊളിച്ചുകളയുകയോ വേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ നമ്പര്‍ ഉപയോഗിച്ചതിന് മറ്റ് നടപടികള്‍ എടുക്കുന്നതിന് പൊലീസുമായി ബന്ധപ്പെടും. ആവശ്യമെങ്കില്‍ വാഹനം പൊലീസിന് കൈമാറും.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.