ETV Bharat / state

കുറ്റിപ്പുറം പാലത്തില്‍ അറ്റകുറ്റപ്പണി; രാത്രികാല ഗതാഗതം നിരോധിക്കും

author img

By

Published : Oct 20, 2019, 4:55 PM IST

നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്കാണ് രാത്രികാല ഗതാഗത നിരോധനം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ചർച്ച നടത്തി.

കുറ്റിപ്പുറം പാലത്തില്‍ അറ്റകുറ്റപ്പണി; രാത്രികാല ഗതാഗത നിരോധിക്കും

മലപ്പുറം: ഭാരതപ്പുഴയ്‌ക്ക് കുറുകെ കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്ക് പൂർണമായും നിർത്തിവെക്കും. ഇന്‍റര്‍ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയുള്ള ഗതാഗത നിരോധനം. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ചർച്ച നടത്തി. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമാന്തര പാതകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ ഉടന്‍ ആരംഭിക്കും. പ്രധാന സ്ഥലങ്ങളില്‍ ദിശാ സൂചികകള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി. കാലാവസ്ഥ അനുകൂലമായാല്‍ നവംബര്‍ ആറിന് തന്നെ പ്രവൃത്തി തുടങ്ങും. മിനി പമ്പയ്‌ക്ക് സമീപത്തെ തകര്‍ന്ന റോഡും ഇതോടൊപ്പം ഇന്‍റര്‍ ലോക്ക് ചെയ്യും.

കുറ്റിപ്പുറം പാലത്തില്‍ അറ്റകുറ്റപ്പണി; രാത്രികാല ഗതാഗതം നിരോധിക്കും

ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതത്തിന്‍റെ സഹായത്തോടെയായിരിക്കും പാലത്തിന് മുകളില്‍ ഇന്‍റര്‍ലോക്ക് കട്ടകള്‍ പതിക്കുക. ദിവസവും 300 ചതുരശ്ര അടി പാതയില്‍ ഇന്‍റര്‍ലോക്ക് കട്ടകള്‍ പതിക്കും. 34 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഗതാഗത നിരോധനമുള്ള സമയങ്ങളില്‍ കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ഗതാഗതം വളാഞ്ചേരിയില്‍ നിന്നും കൊപ്പം-പട്ടാമ്പി-പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍ നടക്കാവ്-തിരുനാവായ-ബി.പി.അങ്ങാടി-ചമ്രവട്ടം വഴിയോ ക്രമീകരിക്കും. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എടപ്പാളില്‍ നിന്നും പൊന്നാനി-ചമ്രവട്ടം വഴി യാത്ര ചെയ്യേണ്ടി വരും.

Intro:മലപ്പുറം അറ്റകുറ്റപ്പണികൾക്കായി ഭാരതപ്പുഴ കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം 8 ദിവസത്തേക്ക് പൂർണമായും നിർത്തിവെയ്ക്കും രാത്രി 9 മുതൽ രാവിലെ ആറു വരെയാണ് ഗതാഗതം നിർത്തിവെക്കുക ഗതാഗതം നിരോധിക്കും അതുമായി ബന്ധപ്പെട്ട കെഎസ്ആർടിസി ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ചർച്ച നടത്തിBody:നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്ക് രാത്രി യാത്ര നിരോധിക്കുംരാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനംConclusion:ഭാരതപ്പുഴക്ക്കുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റ പണികള്‍ക്കായി നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്ക് രാത്രി യാത്ര നിരോധിക്കും രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം
വാഹനങ്ങള്‍ വഴി തിരിച്ച് വിടും

ഇന്റര്‍ ലോക്ക് ചെയ്യുന്നതുള്‍പ്പടെ അറ്റകുറ്റ പണികള്‍ക്കായി ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കും. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗതം നിര്‍ത്തിവെക്കുക. കാലാവസ്ഥ അനുകൂലമായാല്‍ നവംബര്‍ ആറിന് തന്നെ പ്രവൃത്തി തുടങ്ങും. മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇതോടൊപ്പം ഇന്റര്‍ ലോക്ക് ചെയ്യും. ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ വിവിധ വകുപ്പിലെ ഉദ്യാഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ചര്‍ച്ച നടത്തി. ഇതുവഴി പോകേണ്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമാന്തര പാതകള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. റോഡ് തിരിഞ്ഞ് പോകേണ്ട പ്രധാന സ്ഥലങ്ങളില്‍ ദിശാ സൂചികകള്‍ സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി.

ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതം മൂന്ന് മണിക്കൂറോളം ചൂടാക്കി രണ്ട് മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയിലാണ് ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. കോണ്‍ക്രീറ്റിന് മുകളില്‍ പതിക്കുന്ന സാധാരണ ഇന്റര്‍ ലോക്കിങ് സംവിധാനം ചെയ്യുന്നതിന് സമയ ലാഭമുണ്ടെങ്കിലും ഈട് നില്‍ക്കാത്തത് പ്രശ്നമാകുമെന്നതിനാലാണ് പുതിയ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി 34 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


ബൈറ്റ്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
കെ ടി ജലീൽ



പാലത്തിന് മുകളിലെ ഇന്റര്‍ലോക്ക് പ്രവൃത്തികളോടൊപ്പം അപ്രോച്ച് റോഡായ മിനി പമ്പക്ക് മുന്നിലൂടെയുള്ള തകര്‍ന്ന പാതയിലും ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കും. മിനി പമ്പയിലെ പാതയോരത്തുള്ള ആല്‍മരത്തില്‍ നിന്നും തുടര്‍ച്ചയായി വെള്ളം വീണ് ടാറിളകി റോഡ് തകരുന്നതിന് ശാശ്വത പരിഹാരമായാണ് ഇന്റര്‍ ലോക്ക് പതിക്കാന്‍ തീരുമാനമായത്.
ഗതാഗത നിരോധനമുള്ള രാത്രി സമയങ്ങളില്‍ കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്നും കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍നടക്കാവ് തിരുനാവായ ബി.പി അങ്ങാടി ചമ്രവട്ടം വഴിയോ പോകാവുന്നതാണ്. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നും തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം വഴിയും പോകാവുന്നതാണ്.

കുറ്റിപ്പുറം കെ.ടി.ഡി.സി മോട്ടല്‍ ആരാമത്തില്‍ നടന്ന യോഗത്തില്‍ പൊതുമരാമത്ത് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തിരൂര്‍ ആര്‍.ഡി. ഒ പി.എ അബ്ദുസമദ്, പൊന്നാനി തഹസില്‍ദാര്‍ സുശീല ആര്‍, തിരൂര്‍ തഹസില്‍ദാര്‍ ടി. മുരളി, ദേശീയ പാത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ഇ.കെ മുഹമ്മദ് ഷാഫി, സലീം, പൊന്നാനി ജോയന്റ് ആര്‍.ടി.ഒ അബ്ദുല്‍ സുബൈര്‍. തിരൂര്‍ ജോയന്റ് ആര്‍.ടി.ഒ മാത്യു കല്ലങ്കല്‍, കെ.എസ്.ആര്‍.ടി.സി പൊന്നാനി ജി.സി ഐ പി.വി ബൈജു, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചര്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ നാസര്‍, പൊന്നാനി എസ്.ഐ എം.കെ മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.