ETV Bharat / state

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ലീഗ് പ്രതിഷേധം

author img

By

Published : May 28, 2021, 5:51 PM IST

ലക്ഷദ്വീപ് നിവാസികളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്ന നടപടികൾക്കെതിരെയാണ് മുസ്ലിം ലീഗ് പ്രതിഷേധം.

ലക്ഷദ്വീപ്  മുസ്ലിം ലീഗ് പ്രതിഷേധ സംഗമം  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ ഭരണപരിഷ്കാരങ്ങൾ  രാജ്യവ്യാപകമായി മുസ്ലിം ലീഗ് പ്രതിഷേധം  സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ലീഗ് പ്രതിഷേധം

മലപ്പുറം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധം. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ രാജ്യ വ്യാപകമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ലക്ഷദ്വീപ് നിവാസികളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്ന നടപടികളാണ് അവിടെ നടപ്പിലാക്കുന്നതെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വിമർശിച്ചു.

Read more: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; കേരള നിയമസഭ തിങ്കളാഴ്‌ച പ്രമേയം പാസാക്കും

സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ, എം.പി മാരായ പി.വി അബ്‌ദുൽ വഹാബ്, എം.പി അബ്‌ദുൽ സമദ് സമദാനി എന്നിവരും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.