ETV Bharat / state

സര്‍ക്കാരിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആയിഷ റെന്ന

author img

By

Published : Dec 29, 2019, 8:13 PM IST

സിപിഎം പ്രവർത്തകർ മോശമായി പെരുമാറിയെന്ന് ജാമിയ മിലിയ വിദ്യാര്‍ഥി ആയിഷ റെന്ന

jamia millia student ayisha renna  kondotty cpm protest  കൊണ്ടോട്ടി സംഭവം  ജാമിയ മിലിയ വിദ്യാര്‍ഥി ആയിഷ റെന്ന
കൊണ്ടോട്ടിയിലെ സംഭവം മാപ്പ് പറയില്ലെന്ന് ആയിഷ റെന്ന .

മലപ്പുറം: കൊണ്ടോട്ടിയിലെ സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് ജാമിയ മിലിയ വിദ്യാര്‍ഥി ആയിഷ റെന്ന. പിണറായി സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സിപിഎം പ്രവർത്തകർ തന്നോട് മോശമായി പെരുമാറിയെന്നും ആയിഷ റെന്ന പറഞ്ഞു.

സര്‍ക്കാരിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആയിഷ റെന്ന

കൊണ്ടോട്ടിയിൽ ഇന്നലെ നടന്ന ബഹുജന മാർച്ചിൽ പിണറായി സർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ആയിഷ റെന്ന സംസാരിച്ചിരുന്നു. പിണറായി സർക്കാർ ജയിലിലിട്ട പൊന്നാനിയിലെ വിദ്യാര്‍ഥികളെ വിട്ടയക്കണമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഎം പ്രവർത്തകർ രംഗത്തെത്തുകയും മാപ്പ് പറയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും ഡൽഹിയിൽ അറസ്റ്റ് ചെയ്‌തവരെ വിട്ടയക്കാന്‍ സമരം നടത്തുന്നവര്‍ പൊന്നാനിയിൽ അറസ്റ്റ് ചെയ്‌ത വിദ്യാർഥികളെ ജാമ്യം നൽകാതെ ജയിലിലടക്കുകയാണെന്നും ആയിഷ റെന്ന പറഞ്ഞു.

Intro:കൊണ്ടോട്ടിയിലെ സംഭവം മാപ്പ് പറയില്ലെന്ന് ആയിഷ റെന്ന . പിണറായി സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പ ന്നും . പ്രവർത്തകർ തന്നോട് മോശമായി പെരുമാറിയതായും ആയിശ റെന്ന . കൊണ്ടോട്ടിയിൽ ഇന്നലെ നടന്ന ബഹുജന മാർച്ചിൽ പിണറായി സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചിരുന്നു.

Body:കൊണ്ടോട്ടിയിൽ നടന്ന ബഹുജന റാലിക്കു ശേഷം സംസാരിച്ച ആയിഷ റെന്ന പിണറായി സർക്കാർ ജയിലിലിട്ട സമരക്കാരെ വിട്ടയക്കണമെന്ന് പറഞ്ഞിരുന്നു. ഇതോടെ പ്രതിഷേധിച്ച സിപിഐഎം പ്രവർത്തകർ മാപ്പ് പറയിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണന്നും ഡൽഹിയിൽ അറസ്റ്റ് ചെയ്തവരെ വിടാൻ സമരം നടത്തുന്ന ഇവർ പൊന്നാനിയിൽ അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളടക്കം ജാമ്യം നൽകാതെ ജയിലിടക്കുക്കുകയാണന്നും ഇതിൽ പ്രതിഷേധിക്കുന്നതായും ആയിശ റെന്ന പറഞ്ഞു.

ബൈറ്റ്. - ആയിശ റെന്ന

പിണറായി സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നതായും റെന്ന പറഞ്ഞു.

ബൈറ്റ് - ആയിശ റെന്ന

മാപ്പ് പറയില്ലന്ന് ആയിശ റെന്ന

ബൈറ്റ് - ആയിശ റെന്ന


സംഘാടകർക്ക് പ്രയാസമുണ്ടായതിൽ ഖേദിക്കുന്നതായും റെന്ന പറഞ്ഞു.Conclusion:കൊണ്ടോട്ടിയിലെ സംഭവം മാപ്പ് പറയില്ലെന്ന് ആയിഷ റെന്ന .
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.