ETV Bharat / state

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഫയർ ഫോഴ്‌സ് പരിശോധന നടത്തി

author img

By

Published : May 21, 2021, 3:40 AM IST

Updated : May 21, 2021, 4:23 AM IST

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഫയർ ഫോഴ്‌സ് പരിശോധന നടത്തി
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഫയർ ഫോഴ്‌സ് പരിശോധന നടത്തി

കൊവിഡ് ആശുപത്രികളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് അഗ്നിരക്ഷാ സേന പരിശോധന നടത്തിയത്

മലപ്പുറം: സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ അഗ്നിരക്ഷാ സേന പരിശോധന നടത്തി. ഫയർ ഫോഴ്‌സ് ഡയറക്ടർ ജനറലിന്‍റെ നിർദ്ദേശാനുസരണമാണ് പരിശോധന നടത്തിയത്.

ALSO READ: ലോക്ക്ഡൗൺ; അവശ്യ സർവീസുകളിൽ മൊബൈൽ കടകളെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം

ജില്ലാ ആശുപത്രി കെട്ടിട സമുച്ചയത്തിൽ ദേശീയ കെട്ടിട നിർമാണ ചട്ടങ്ങൾ അനുസരിച്ചുള്ള അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി സ്ഥാപിക്കുന്നതിന് കത്ത് നൽകി. അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരും രോഗികളുമടക്കമുള്ളവർക്ക് കെട്ടിടത്തിന് പുറത്തെത്തുന്നതിന് ഫയർ എക്സിറ്റുകൾ സ്ഥാപിക്കുക, നിലവിൽ സ്ഥാപിച്ചിട്ടുള്ള പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കി വെക്കുക, ഓപ്പൺ ടെറസിലേക്കുള്ള ഗോവണിപ്പടികളിലെ പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാൻ കത്ത് നൽകിയിട്ടുള്ളത്.

ALSO READ: ഏറനാട് സർക്കാർ ആശുപത്രികളിൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി പി കെ ബഷീർ എംഎൽഎ

സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മഹാബൂബ് റഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ആശുപത്രി സൂപ്രണ്ട് ഡോ.എൻ.അബൂബക്കർ, ആർഎംഒ ഡോ. പി കെ ബഹാവുദ്ധീൻ, ലെയ്സൺ സെക്രട്ടറി പി. വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു

Last Updated :May 21, 2021, 4:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.