ETV Bharat / state

8 വർഷത്തെ പ്രണയം, ഒടുവിൽ വിവാഹനിശ്ചയം, 8 മാസത്തിന് ശേഷം യുവതിയുടെ ആത്മഹത്യ ; മാനസിക പീഡനത്തിന് യുവാവ് അറസ്റ്റിൽ

author img

By

Published : Aug 30, 2022, 11:05 PM IST

ജൂൺ മാസത്തിലാണ് തൃക്കളയൂർ സ്വദേശിയായ യുവതിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. പൊലീസിന്‍റെ അന്വേഷണത്തിൽ അറസ്റ്റിലായ യുവാവ്, യുവതിയെ മാനസിക പീഡനത്തിനിരയാക്കിയതായി കണ്ടെത്തി

യുവതിയുടെ ആത്മഹത്യ  വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്‌തു  മാനസിക പീഡനത്തിന് യുവാവ് അറസ്റ്റിൽ  ആത്മഹത്യാപ്രേരണ കുറ്റം  തൃക്കളയൂർ യുവതി ആത്മഹത്യ  fiancee suicide  man arrest in malappuram  Crime of abetment to suicide  ആത്മഹത്യാപ്രേരണ  അരീക്കോട് പൊലീസ്  തൃക്കളയൂർ
8 വർഷത്തെ പ്രണയം, ഒടുവിൽ വിവാഹനിശ്ചയം, 8 മാസത്തിന് ശേഷം യുവതിയുടെ ആത്മഹത്യ; മാനസിക പീഡനത്തിന് യുവാവ് അറസ്റ്റിൽ

മലപ്പുറം: തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. തൃക്കളയൂർ സ്വദേശി അശ്വിനെയാണ് (26) ആത്മഹത്യാപ്രേരണ കുറ്റത്തിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് തൃക്കളയൂർ സ്വദേശി മന്യയെ (22) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മന്യയും അശ്വിനും തമ്മിൽ എട്ട് വർഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിൽ ഇരുവരുടെയും വിവാഹ നിശ്ചയവും ബന്ധുക്കൾ നടത്തിയിരുന്നു. തുടർന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

8 വർഷത്തെ പ്രണയം, ഒടുവിൽ വിവാഹനിശ്ചയം, 8 മാസത്തിന് ശേഷം യുവതിയുടെ ആത്മഹത്യ; മാനസിക പീഡനത്തിന് യുവാവ് അറസ്റ്റിൽ

എന്നാൽ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ യുവാവ് യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയതായും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പെൺകുട്ടിയുടെ മരണശേഷം ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

നിലവിൽ ഐപിസി 306 പ്രകാരം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തുടർ നടപടികൾ പൂർത്തിയാക്കി പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അരീക്കോട് എസ്എച്ച്ഒ എം അബ്ബാസ് അലിയുടെ നിർദേശപ്രകാരമാണ് പൊലീസ് സംഘം കേസന്വേഷിച്ച് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.