ETV Bharat / state

മലപ്പുറത്ത്‌ നിയന്ത്രണങ്ങള്‍ക്ക് ഇളവ്‌; ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ ഒഴിവാക്കി

author img

By

Published : Sep 4, 2020, 5:30 PM IST

കണ്ടെയ്‌ന്‍മെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്‌ണന്‍ ഉത്തരവിറക്കി. സെപ്‌റ്റംബര്‍ 21 മുതല്‍ വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം.

മലപ്പുറത്ത്‌ നിയന്ത്രണങ്ങള്‍ക്ക് ഇളവ്‌; ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ ഒഴിവാക്കി  മലപ്പുറം  ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍  മലപ്പുറത്ത്‌ നിയന്ത്രണങ്ങള്‍ക്ക് ഇളവ്  ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ ഒഴിവാക്കി  കൊവിഡ്‌ നിയന്ത്രണങ്ങള്‍  removes sunday lockdown  sunday lockdown  covid restrictions
മലപ്പുറത്ത്‌ നിയന്ത്രണങ്ങള്‍ക്ക് ഇളവ്‌; ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ ഒഴിവാക്കി

മലപ്പുറം: ജില്ലയില്‍ കൊവിഡ്‌ നിയന്ത്രണങ്ങള്‍ക്ക് ഇളവ്‌ പ്രഖ്യാപിച്ചു. കണ്ടെയ്‌ന്‍മെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തിയതായി ജില്ലാ കലക്‌ടര്‍ കെ. ഗോപാല കൃഷ്‌ണന്‍ ഉത്തരവിറക്കി. ജില്ലയില്‍ ഞായറാഴ്‌ച നിലനിന്നിരുന്ന സമ്പൂര്‍ണ ലോക്ക്‌ഡൗണും ഒഴിവാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കി. കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥാപനങ്ങള്‍ക്ക്‌ തുറക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.

ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍, ടീ ഷോപ്പുകള്‍ അടക്കമുളള ഭക്ഷണശാലകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം. പാര്‍സല്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണവും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്റ്റംബര്‍ 20 വരെ വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.

സെപ്റ്റംബര്‍ 21 മുതല്‍ വിവാഹ-മരണാനന്തര ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കാവുന്നതാണ്. സാമൂഹിക അകലം, സാനിറ്റൈസര്‍ സൗകര്യം, തെര്‍മല്‍ സ്‌കാനിങ് എന്നിവ ചടങ്ങുകളില്‍ ഉറപ്പാക്കണം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍, സിനിമ ഹാള്‍, സ്വിമ്മിങ് പൂള്‍, എന്‍റര്‍ടെയ്ന്‍മെന്‍റ് പാര്‍ക്ക് തുടങ്ങിയവക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ക്ക് സെപ്‌റ്റംബര്‍ 21 മുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. എന്നാല്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.