ETV Bharat / state

ആശങ്ക കനക്കുന്നു ; മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

author img

By

Published : May 25, 2021, 7:47 PM IST

Covid in malappuram  കൊവിഡ്  മലപ്പുറം  കൊറോണ  Covid  Corona  വൈറസ്  ആരോഗ്യ മേഖല  കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ്  Covid First Line Treatment  ഡൊമിസിലിയറി കെയര്‍ സെന്‍റർ  Domiciliary Care Center
ആശങ്ക കനക്കുന്നു; മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

44,919 പേരാണ് നിലവിൽ മലപ്പുറത്ത് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 796 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 65,267 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്.

മലപ്പുറം : ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്ന് 5,315 പേര്‍ക്കാണ് വൈറസ് ബാധയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 26.57 ശതമാനമാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ അസുഖബാധിതരാകുന്നവരുടെ എണ്ണം ജില്ലയിൽ വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ 5,148 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. 66 പേരുടെ രോഗഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 25 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 75 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 65,267 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,919 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

READ MORE: സംസ്ഥാനത്ത് 29,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പ്രത്യേക കൊവിഡ് ചികിത്സ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,491 പേരും, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 268 പേരും, കൊവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിൽ 244 പേരുമാണ് ചികിത്സയിലുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്‍ററുകളില്‍ 854 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ചൊവ്വാഴ്ച മാത്രം 4,052 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 2,24,536 ആയതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. ജില്ലയില്‍ ഇതുവരെ 796 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.