ETV Bharat / state

ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എപി അനിൽ കുമാർ

author img

By

Published : May 25, 2021, 3:41 PM IST

അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിച്ച്‌ കേന്ദ്രം സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് എപി അനിൽ കുമാർ എംഎൽഎ.

lakshadweep issue  lakshadweep administrator  lakshadweep administrator praful patel  lakshadweep administrator new rule  ലക്ഷദ്വീപ്  പ്രഫുൾ പട്ടേലിൽ  ബിജെപി സർക്കാർ  communal agenda in lakshadweep
ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നത് വര്‍ഗീയ അജണ്ടയാണെന്ന് എപി അനിൽ കുമാർ എംഎൽഎ

മലപ്പുറം : ലക്ഷദ്വീപില്‍ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എപി അനിൽ കുമാർ എംഎൽഎ. ദ്വീപ് നിവാസികള്‍ ഒരിക്കലും സംഘര്‍ഷത്തിന്‍റെ മാര്‍ഗം സ്വീകരിച്ചതായി കേട്ടിട്ടില്ല. ദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്കാരങ്ങള്‍ ജനം ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. കുറ്റകൃത്യങ്ങളൊട്ടും ഇല്ലാത്ത ദ്വീപിൽ ഗുണ്ട ആക്ട്‌ നടപ്പാക്കിക്കൊണ്ടും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ച്‌ മാറ്റിക്കൊണ്ടും അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേൽ കടുത്ത മൗലികാവകാശ ലംഘനമാണ് നടത്തുന്നത്.

ജില്ല പഞ്ചായത്തിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച്‌ ദ്വീപുകാർ എങ്ങനെ ജീവിക്കണമെന്ന് ഡൽഹിയിലെ മേലാളന്മാർ തീരുമാനിക്കുകയാണ്. ദ്വീപ്‌ ജനത എന്ത്‌ കഴിക്കണമെന്ന് അവരാണ് ഇപ്പോൾ തീരുമാനിക്കുന്നത്‌. ദ്വീപുകാർ ബീഫ്‌ കഴിക്കാൻ പാടില്ലത്രെ. മദ്യ നിരോധിത മേഖലയായിരുന്ന ദ്വീപിൽ മദ്യശാല തുറന്ന് അവർ പുതിയ സംസ്കാരം അവിടുത്തെ ജനതയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അന്യായമായി സർക്കാർ സർവീസിലെ ദ്വീപ്‌ നിവാസികളെ പിരിച്ചുവിടുന്നു. ബേപ്പൂർ മാർഗമുള്ള തുറമുഖ ബന്ധം വിച്ഛേദിക്കുന്നു. മംഗലാപുരം വഴിയേ ചരക്ക്‌ വ്യാപാരം നടത്താവൂ എന്ന നയം കേരളവുമായി ചേർന്ന് കിടക്കുന്ന അവരുടെ സംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണെന്നും എംഎൽഎ പറഞ്ഞു.

ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എപി അനിൽ കുമാർ

Also Read:ലക്ഷദ്വീപ് ജനതയെ കേന്ദ്ര സർക്കാർ വെല്ലുവിളിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ

രണ്ട്‌ മക്കളിൽ കൂടുതലുള്ളവർ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിയതായും അറിയുന്നു. സിഎഎ - എൻആർസി വിഷയങ്ങളിൽ ദ്വീപിൽ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തിരിക്കുന്നു. അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്കാരങ്ങൾ ദ്വീപ് സമൂഹത്തെ അപരവത്കരണത്തിന്‍റെ പാതയിലേക്ക് നയിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമായിട്ടേ കാണാന്‍ കഴിയൂ. ഒരു നാടിന്‍റെയും ജനതയുടെയും ജീവിതത്തെയാകെ താളംതെറ്റിക്കാന്‍ നടത്തുന്ന ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും തടയേണ്ടതുണ്ട്.

Also Read:അഡ്‌മിനിസ്‌ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ലക്ഷദ്വീപ് ബിജെപി ജനറൽ സെക്രട്ടറി

ടൂറിസം മേഖലയിലെ വികസനത്തിന്‍റെ പേരുപറഞ്ഞ്‌ ഒടുവിൽ ദ്വീപ്‌ ജനതയെ അഭയാർഥികളാക്കരുത്‌. ആഗോളതലത്തില്‍ റെസ്പോണ്‍സിബിള്‍ ടൂറിസത്തിന് ഏറെ പ്രാധാന്യം വര്‍ധിക്കുന്ന കാലഘട്ടമാണിത്. പക്ഷേ അതിനുവിപരീതമായ കാര്യങ്ങളാണ് ലക്ഷദ്വീപില്‍ നടക്കുന്നത്. വര്‍ഗീയ അജണ്ട നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിച്ച്‌ കേന്ദ്രം സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ തയ്യാറാകണമെന്നും എപി അനിൽ കുമാർ എംഎൽഎ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.