ETV Bharat / state

മദ്യത്തിന് നികുതി കൊടുക്കുന്നുണ്ട്,ബസ് ടിക്കറ്റ് എടുക്കില്ല; കണ്ടക്ടറെ ആക്രമിച്ച് മദ്യപാനി

author img

By

Published : Jul 3, 2021, 11:36 AM IST

മദ്യം വാങ്ങുമ്പോള്‍ നികുതി നല്‍കുന്നുണ്ടെന്ന് പറഞ്ഞ് ടിക്കറ്റെടുക്കാൻ വിസമ്മതിച്ച മദ്യപാനിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു.

KSRTC  KSRTC employee  ksrtc employee attacked in malappuram  ksrtc employee attacked  ബസ് ചാര്‍ജ് ആവശ്യപ്പെട്ട കണ്ടക്ടറെ ആക്രമിച്ച് മദ്യപാനി  കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍  crime news  കെഎസ്‌ആര്‍ടിസി ജീവനക്കാരന് മര്‍ദനം
ബസ് ചാര്‍ജ് ആവശ്യപ്പെട്ട കണ്ടക്ടറെ ആക്രമിച്ച് മദ്യപാനി

മലപ്പുറം: മദ്യപാനിയുടെ ആക്രമണത്തില്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

മദ്യപിച്ച്‌ ബസില്‍ കയറിയ മദ്യപാനി ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചു. മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിട്ടു. ഇതിന്‍റെ പ്രതികാരമെന്നോണമാണ് പ്രതി കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്‍റെ ചില്ലും തകര്‍ന്നു.

Also Read: മര്‍ദനം സഹിക്കാൻ വയ്യ, അച്ഛൻ മകനെ വെട്ടിക്കൊന്നു; സംഭവം കേരളത്തില്‍!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.