ETV Bharat / state

യുവാവിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളി; ഒരാള്‍ കസ്റ്റഡിയില്‍

author img

By ETV Bharat Kerala Team

Published : Dec 11, 2023, 10:50 PM IST

Murder Case: കോടഞ്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കുറ്റിക്കാട്ടില്‍ തള്ളി. കൊല്ലപ്പെട്ടത് നഴ്‌സിങ് വിദ്യാര്‍ഥി. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Youth Murder Case In Kozhikode  Youth In Police Custody In Murder Case  യുവാവിനെ കൊലപ്പെടുത്തി  കോടഞ്ചേരി കൊലപാതകം  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് ജില്ല വാര്‍ത്തകള്‍  കോഴിക്കോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kozhikode  Nursing Student Murder Case
Youth In Police Custody In Nursing Student Murder Case

കോഴിക്കോട് : കോടഞ്ചേരിയിൽ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോടഞ്ചേരി കൈപ്പുറം സ്വദേശി അഭിജിത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നൂറാംതോട് സ്വദേശി നിതിൻ തങ്കച്ചനാണ് (25) കൊല്ലപ്പെട്ടത് (Murder Case Updates).

കോട്ടക്കലിലെ ആയുര്‍വേദ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിയാണ് നിതിന്‍. ഡിസംബര്‍ 7നാണ് കേസിനാസ്‌പദമായ സംഭവം. രാവിലെ താമസ സ്ഥലത്ത് നിന്നും വീട്ടിലേക്ക് പുറപ്പെട്ട നിതിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് കുടുംബം കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോടഞ്ചേരിയിലെ കണ്ണോത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും നിതിന്‍റെ മൃതദേഹം കണ്ടെത്തിയത് (Nursing Student Murder Case).

അഭിജിത്തിന്‍റെ ഭാര്യയെ നിതിന്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താറുണ്ട്. ഇതിലെ വൈരാഗ്യം മര്‍ദനത്തിന് കാരണമായത്. മര്‍ദനത്തിന് പിന്നാലെ പരിക്കേറ്റ നിതിന്‍ മരിച്ചതോടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്‌തുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കോടഞ്ചേരി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Also read: നവജാത ശിശുവിന്‍റെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിയ സംഭവം; മോര്‍ച്ചറി ജീവനക്കാരന് സസ്‌പെന്‍ഷന്‍, അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.