ETV Bharat / state

കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പ്രതിഷേധത്തിനിടെ സംഘർഷം

author img

By

Published : Mar 24, 2022, 2:16 PM IST

യൂത്ത് കോൺഗ്രസ് കെ-റെയിൽ വിരുദ്ധ മാർച്ചിനിടെ കോഴിക്കോട് കലക്‌ടറേറ്റിന് മുന്നിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

Youth Congress march to Kozhikode Collectorate  Youth Congress marched to Kozhikode Collectorate to protest on K Rail  കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്  പ്രതീകാത്മകാത്മക സർവേകല്ല് സ്ഥാപിച്ച് പ്രതിഷേധം  പ്രതീകാത്മകാത്മക സർവേകല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്  സിൽവർലൈൻ പ്രതിഷേധം  silverline protest
കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പ്രതീകാത്മകാത്മക സർവേകല്ല് സ്ഥാപിച്ച് പ്രതിഷേധം

കോഴിക്കോട് : കെ-റെയിലിന് എതിരായ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം. കെ-റെയിൽ വിരുദ്ധ സർവേകല്ല് കലക്‌ടറേറ്റിന് മുന്നിൽ പ്രതീകാത്മകമായി സ്ഥാപിച്ചായിരുന്നു പ്രതിഷേധം. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

കോഴിക്കോട് കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്; പ്രതിഷേധത്തിനിടെ സംഘർഷം

ടി സിദ്ദിഖ് എംഎൽഎ അടക്കമുള്ള പ്രവർത്തകർ ജലപീരങ്കിയിൽപെട്ടു. നിരവധി പ്രവർത്തക്ക് പരിക്കേറ്റതായും ആരോപണമുണ്ട്. പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനമില്ലാതെയാണ് പൊലീസ് സംഘർഷാവസ്ഥ സൃഷ്‌ടിച്ചതെന്ന് സിദ്ദിഖ് അരോപിച്ചു.

ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പിരിഞ്ഞ് പോകാൻ തയാറാവാത്ത സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രവർത്തകരെ കയറ്റിയ ബസ് അൽപ്പം മുന്നോട്ട് നീങ്ങിയ ശേഷം നിന്നു പോയി.

ഡീസൽ തീർന്നതാണ് ബസ് നിന്നുപോകാൻ കാരണമെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവ് നടത്തി. സമരക്കാരും പൊലീസും ചേർന്ന് തള്ളി നീക്കിയാണ് ബസ് മാറ്റിയത്. അറസ്റ്റിലായവരെ മറ്റൊരു ബസിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

ഡീസൽ അടിക്കാൻ ഗതിയില്ലാത്തവരാണ് കെ-റെയിൽ പണിയാൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് ടി സിദ്ദിഖ് പരിഹസിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് നടത്തിയ നടപടികൊണ്ട് കെ-റെയിൽ സ്ഥാപിക്കാമെന്ന് പിണറായി വിജയൻ ധരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോട്ടയം പാറമ്പുഴയിലും കല്ലിടൽ തടഞ്ഞു; സംഘർഷം, വൻ സന്നാഹവുമായി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.