ETV Bharat / state

അതിജീവനത്തിന്‍റെ പാതയില്‍ ഒരു വിഷു ആഘോഷം; പടക്ക വിപണി സജീവം

author img

By

Published : Apr 9, 2021, 1:21 PM IST

Updated : Apr 9, 2021, 2:15 PM IST

കൊവിഡ് തളര്‍ത്തിയ പടക്കവിപണി ഈ വിഷുവിന് ഒരു തിരിച്ച് വരവാണ് പ്രതീക്ഷിക്കുന്നത്.

Vishu fireworks market is active  Vishu  fireworks  market  fireworks market is active  അതിജീവനത്തിന്‍റെ പാതയില്‍ ഒരു വിഷു ആഘോഷം; പടക്ക വിപണി സജീവം  അതിജീവനത്തിന്‍റെ പാതയില്‍ ഒരു വിഷു ആഘോഷം  പടക്ക വിപണി സജീവം  വിഷു  വിഷു ആഘോഷം  പടക്ക വിപണി
അതിജീവനത്തിന്‍റെ പാതയില്‍ ഒരു വിഷു ആഘോഷം; പടക്ക വിപണി സജീവം

കോഴിക്കോട്: ഐശ്വര്യത്തിന്‍റെ കണിയുമായെത്തുന്ന വിഷു പുലരിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. അതിജീവനത്തിന്‍റെ സന്ദേശവുമായി മലയാളി വിഷു ആഘോഷം തിരിച്ചുപിടിക്കുകയാണ് ഇത്തവണ. കൊവിഡ് തളര്‍ത്തിയ പടക്കവിപണി ഈ വിഷുവിന് ഒരു തിരിച്ച് വരവാണ് പ്രതീക്ഷിക്കുന്നത്. പടക്കവിപണി തന്നെയാണ് ആദ്യം സജീവമായത്. വിഷുവിന് പിന്നാലെ എത്തുന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും വ്യാപാരികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അതിജീവനത്തിന്‍റെ പാതയില്‍ ഒരു വിഷു ആഘോഷം; പടക്ക വിപണി സജീവം

കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ പടക്ക വിപണി ഒരുങ്ങിയിരിക്കുന്നത് പ്രത്യേകതകളുമായാണ്. അപകട രഹിത-ഹരിത പടക്കങ്ങളാണ് ഇത്തവണത്തെ വിഷു ആഘോഷമാക്കാന്‍ എത്തിയിരിക്കുന്നത്. നിറങ്ങള്‍ക്കും പ്രകാശത്തിനുമാണ് ഇത്തണ പടക്കനിര്‍മ്മാതാക്കള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിഷു ആഘോഷം കൊവിഡ് ഇല്ലാതാക്കിയതിനാല്‍ ഇത്തവണ നേരത്തെ തന്നെ പടക്കങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നതായി കച്ചവടക്കാര്‍ പറയുന്നു. കൂടാതെ പടക്കങ്ങളുടെ വിലയിലും കുറവുണ്ട്.

കൊവിഡ് കാലം പടക്ക വിപണിക്കുണ്ടാക്കിയ പ്രതിസന്ധിയെ പുതിയ രീതിയിലുള്ള പടക്കങ്ങൾ എത്തിച്ചാണ് കച്ചവടക്കാര്‍ മറികടക്കുന്നത്‌. ഇതിൽ കുട്ടികൾ ഇഷ്ടപെടുന്ന ഫാൻസി ഐറ്റംസാണ് വിപണിയിലെ താരം .10 രൂപ വിലയുള്ള കുഞ്ഞൻ പടക്കം മുതൽ 9000 രൂപ വരെയുള്ള പടക്കങ്ങള്ളും വിഷു പ്രഭാപൂരിതമാക്കാനായി വിപണിയില്‍ ലഭ്യമാണ്. ഇന്ത്യൻ ഡിലൈറ്റ്, ഗോൾഡൻ ഡക്ക്, സംഗീതം പൊഴിക്കുന്ന മ്യൂസിക്കൽ മാല ഉൾപ്പടെ നൂറിലധികം വൈവിധ്യമാർന്ന ഇനങ്ങളാണ് ഉള്ളത്. 2019 ലെ സീസണിന് ശേഷം പടക്കവ്യാപാരികള്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. ദീപാവലിക്ക് വ്യാപാരികള്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നുവെങ്കിലും കൊവിഡ് ആ പ്രതീക്ഷയും ഇല്ലാതാക്കുകയായിരുന്നു. എത്രയൊക്കെ ആഘോഷമാക്കിയാലും കരുതല്‍ മുഖ്യമെന്ന് നമുക്ക് മറക്കാതിരിക്കാം.

Last Updated :Apr 9, 2021, 2:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.