ETV Bharat / state

രാത്രി രണ്ടേമുക്കാല്‍ വരെ കളിക്കുന്നത് സിബിഐ 5 , കള്ളനറിയാം 'കളക്ഷന്‍' ; കൈരളി - ശ്രീ തിയേറ്ററില്‍ നിന്ന് കവര്‍ന്നത് 2.8 ലക്ഷം രൂപ

author img

By

Published : May 10, 2022, 12:02 PM IST

Updated : May 10, 2022, 12:42 PM IST

Kozhikode kairail theater theft  kozhikode crime case  മാവൂര്‍ റോഡില്‍ കൈരളി-ശ്രീ തീയേറ്ററില്‍ മോഷണം  കൈരളി-ശ്രീ തിയേറ്റർ
വെറും നാല്‌ മിനിറ്റ് കാെണ്ട് മോഷണം; മാവൂര്‍ റോഡില്‍ കൈരളി-ശ്രീ തിയേറ്ററില്‍ ലക്ഷങ്ങള്‍ കവര്‍ന്ന് മോഷ്‌ടാവ്‌

2.8 ലക്ഷം രൂപയാണ് തിയേറ്ററിന്‍റെ ഭക്ഷണ കൗണ്ടറില്‍ നിന്നും മോഷണം പോയത്. മോഷ്‌ടാവിനായുള്ള തിരച്ചില്‍ ആരംഭിച്ച് പൊലീസ്

കോഴിക്കോട് : മാവൂര്‍ റോഡില്‍ കൈരളി-ശ്രീ തീയേറ്റര്‍ കോംപ്ലക്‌സിനുള്ളിലെ ഭക്ഷണ കൗണ്ടറുകളില്‍ മോഷണം. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. ശനി, ഞായര്‍ ദിവസങ്ങളില്‍ ചില സിനിമകള്‍ക്ക് രാത്രി 12 മണിക്ക് തിയേറ്ററില്‍ പ്രത്യേക മിഡ്‌നൈറ്റ് ഷോ നടക്കാറുണ്ട്. പ്രദര്‍ശനം അവസാനിക്കുന്നത് പുലര്‍ച്ചെ രണ്ടേമുക്കാലിനാണ്. ഈ അവസരം മുതലെടുത്താണ് മോഷ്‌ടാവ്‌ അകത്തുകടന്നത്.

തിങ്കളാഴ്‌ച പുലര്‍ച്ചെ ഷോ അവസാനിച്ച് ജീവനക്കാര്‍ ഉറങ്ങാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. കൗണ്ടറിനകത്ത് കയറി വെറും നാലുമിനിട്ട് കൊണ്ട് കൃത്യം നിര്‍വഹിച്ച് മോഷ്‌ടാക്കള്‍ പുറത്തിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രാത്രി രണ്ടേമുക്കാല്‍ വരെ കളിക്കുന്നത് സിബിഐ 5 , കള്ളനറിയാം 'കളക്ഷന്‍' ; കൈരളി - ശ്രീ തിയേറ്ററില്‍ നിന്ന് കവര്‍ന്നത് 2.8 ലക്ഷം രൂപ

തലയില്‍ തോര്‍ത്തിട്ടുമൂടി മാസ്‌ക് അണിഞ്ഞാണ് മോഷ്‌ടാക്കള്‍ അകത്തുകയറിയത്. പുലര്‍ച്ചെ 3.44ന് തിയേറ്ററിനുള്ളില്‍ കയറിയ മോഷ്‌ടാക്കള്‍ 3.48ന് പുറത്തിറങ്ങി. തമിഴ്‌നാട്‌ സ്വദേശി മുരുകനാണ് ഭക്ഷണ കൗണ്ടറുകളുടെ നടത്തിപ്പുകാരൻ. രണ്ട് ദിവസത്തെ വരുമാനവും ബാങ്ക് ഡ്രാഫ്റ്റ് എടുക്കാൻ സൂക്ഷിച്ച പണവുമാണ് മോഷണം പോയത്.

ദൃശ്യങ്ങളുണ്ടെങ്കിലും മോഷ്‌ടാവിനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മുഴുവന്‍ സമയവും സെക്യൂരിറ്റി സംവിധമുള്ള തിയേറ്ററിലാണ് ഇത്രയും വലിയ മോഷണം നടന്നിരിക്കുന്നത്. കസബ പൊലീസ് മോഷ്‌ടാക്കള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി.

Last Updated :May 10, 2022, 12:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.