കോഴിക്കോട് : കൊവിഡ് വ്യാപനം കുറഞ്ഞതിനാൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. ഈ മാസം 21 മുതൽ തന്നെ ക്ലസുകൾ എല്ലാ വിദ്യാർഥികളെയും ഒരുമിച്ചിരുത്തി വൈകിട്ട് വരെയാക്കും. 28 മുതൽ ക്ലാസുകൾ വൈകിട്ട് വരെയാക്കാനായിരുന്നു കൊവിഡ് അവലോകന യോഗത്തിലെ തീരുമാനമെങ്കിലും ഒരാഴ്‌ച മുൻപുതന്നെ ഈ മാറ്റം നടപ്പാക്കുകയാണ്.
Also Read: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിന് ആശ്വാസം; സര്‍വേ നടപടികളുമായി മുന്നോട്ട് പോകാം
സംസ്ഥാനത്തെ അങ്കണവാടികളും പ്രീ പ്രൈമറി സ്കൂളുകളും തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് അങ്കണവാടിയിലും പ്രീ പ്രൈമറിയിലും കുട്ടികൾ ഇത്തവണ എത്തിയതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ വിദ്യാർഥികളെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നു ഇത്തവണ. മിഠായികളും കളിക്കോപ്പുകളുമൊക്കെ നൽകിയാണ് പല വിദ്യാലയങ്ങളും കുട്ടികളെ വരവേറ്റത്. അങ്കണവാടികളില്‍ പ്രവേശനോത്സവവും നടത്തി.