ETV Bharat / state

കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട്; പന്തിപ്പാട്ടുമായി ടീച്ചേഴ്‌സ് തിയേറ്റർ@ കാലിക്കറ്റ്

author img

By

Published : Jan 3, 2023, 7:06 AM IST

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഗാനത്തിന്‍റെ പെൻഡ്രൈവ് പ്രകാശനം ചെയ്‌തു

School Kalolsavam Panthippattu  കേരള സ്‌കൂൾ കലോത്സവം  പന്തിപ്പാട്ട്  ടീച്ചേഴ്‌സ് തീയേറ്റർ  വി ശിവൻകുട്ടി  കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട്
പന്തിപ്പാട്ടുമായി ടീച്ചേഴ്‌സ് തിയേറ്റർ@ കാലിക്കറ്റ്

പന്തിപ്പാട്ടുമായി ടീച്ചേഴ്‌സ് തിയേറ്റർ@ കാലിക്കറ്റ്

കോഴിക്കോട്: ഭക്ഷണത്തിന് പേരുകേട്ട നാട്ടിൽ 'ഞമ്മടെ കോയിക്കോട്ട്' ഒരിക്കൽ കൂടി സ്‌കൂൾ കലോത്സവം എത്തിയിരിക്കുകയാണ്. ഈ കലയുടെ ഉത്സവത്തെ 'പന്തിപ്പാട്ട്' ഒരുക്കിയാണ് ടീച്ചേഴ്‌സ് തിയേറ്റർ@ കാലിക്കറ്റ് വരവേൽക്കുന്നത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ നാടക പ്രവർത്തകരായ അധ്യാപകരുടെ കൂട്ടായ്‌മയാണ് ടീച്ചേഴ്‌സ് തിയേറ്റർ.

'വന്നോളീ വേ​ഗങ്ങോട്ട്
കോയിക്കോട്ട്
പള്ള നിറക്കാൻ പന്തലുയർന്നേ
കോയിക്കോട്ട്'

എന്ന് തുടങ്ങുന്നു ഈ പാട്ട്. ​ഗാനത്തിന്‍റെ പെൻഡ്രൈവ് പ്രകാശനം ക്രിസ്ത്യൻ കോളജിൽ ഭക്ഷണപ്പുരയുടെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രകാശനം ചെയ്‌തത്. ആരോഗ്യ മന്ത്രി വീണ ജോർജ് പെൻഡ്രൈവ് സ്വീകരിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

ടീച്ചേഴ്‌സ് തിയേറ്റർ@ കാലിക്കറ്റ് കോഡിനേറ്റർ ആയ മിത്തു തിമോത്തി ആശയവും സംഘാടനവും നടത്തിയ പന്തിപ്പാട്ട് രചിച്ചത് ശിവദാസ് പൊയിൽക്കാവും സംഗീതം നൽകിയത് സന്തോഷ്‌ നിസ്വാർഥയുമാണ്. സജിത്ത് ക്യാമറയും മൻസൂർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ കളർ ബോക്‌സ് തിയേറ്റർ അംഗങ്ങളും നടക്കാവ് ഗവൺമെന്‍റ് ഗേൾസ് ബട്ടർഫ്ലൈ തീയേറ്റർ ഗ്രൂപ്പ് അംഗങ്ങളുമാണ് അഭിനയിച്ചിരിക്കുന്നത്. കൃഷ്‌ണ ബിജു, നിരഞ്ജന ശശി, അമൃതവർഷിണി, ഇൻസാഫ് അബ്ദുൽ ഹമീദ് എന്നിവരാണ് പന്തിപ്പാട്ട് പാടിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.