ETV Bharat / state

കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം

author img

By

Published : Nov 25, 2019, 12:18 PM IST

ജി.വി.എച്ച്.എസ് സ്‌കൂളിൽ പുതിയ കെട്ടിടത്തിന്‍റെ ഉദ്‌ഘാടന ചടങ്ങിനെത്തിയെ മന്ത്രിക്കെതിരെയാണ് എബിവിപി പ്രവർത്തകർ പ്രതിഷേധിച്ചത്

കൊയിലാണ്ടി

കോഴിക്കോട് : പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി സി. രവീന്ദ്രനാഥിനെതിരെ കൊയിലാണ്ടിയില്‍ പ്രതിഷേധം. കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്‌കൂളിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ എബിവിപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. കൊടികളുമായി സ്റ്റേജിന് മുമ്പിൽ എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

ഉദ്‌ഘാടന ചടങ്ങിന് ശേഷം പയ്യോളിയിലേക്ക് തിരിച്ച മന്ത്രി ലീഗ് ഓഫീസിന് മുമ്പിൽ എത്തിയപ്പോഴായിരുന്നു കരിങ്കൊടിയുമായി എംഎസ്എഫ് പ്രവർത്തകർ എത്തിയത്. പോലീസ് വലയം ഭേദിച്ച പ്രതിഷേധക്കാരെ ഉടൻ നീക്കം ചെയ്‌തു. രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്തു.

Intro:വിദ്യാഭ്യാസ മന്ത്രിക്കെതിരേ കൊയിലാണ്ടിയില്‍ പ്രതിഷേധം
Body:വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെതിരേ കൊയിലാണ്ടിയില്‍ പ്രതിഷേധം. എബിവിപിയും എംഎസ്എഫുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊയിലാണ്ടി ജിവിഎച്ച്എസ്എസിന്‍റെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. ഉദ്ഘാടന പ്രസംഗം നടത്താന്‍ തുടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. എബിവിപി പ്രവര്‍ത്തകര്‍ കൊടികളുമായി സ്റ്റേജിനു മുന്നിലേക്ക് എത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇവരെ അറസ്റ്റു ചെയ്ത്ത് നീക്കി.
ഉദ്ഘാടന ചടങ്ങിനു ശേഷം പയ്യോളിയിലെക്ക് പോകവെ ലീഗ് ഓഫീസിനു മുന്നിലായിരുന്നു കരിങ്കൊടിയുമായി എംഎസ്എഫ് പ്രവർത്തകർ ചാടിയിറങ്ങിയത്. പോലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടിയിറങ്ങിയത്. പ്രവർത്തകരെ പോലീസ് നീക്കം ചെയ്തു. രണ്ട് സംഭവങ്ങളിലും കൊയിലാണ്ടി പോലീസ് കേസെടുത്തു. ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായത്.
Conclusion:ഇ ടി വി, ഭാരത് കോഴിക്കോട്

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.