ETV Bharat / state

കോടതി ഉത്തരവുമായി വന്നിട്ടും ഷൈജലിനെ എംഎസ്എഫ് യോഗത്തില്‍ പങ്കെടുപ്പിച്ചില്ല, മുദ്രാവാക്യം വിളിച്ച് പ്രതിഷേധം

author img

By

Published : Feb 13, 2022, 11:41 AM IST

Updated : Feb 13, 2022, 11:51 AM IST

ഹരിത വിഷയത്തിൽ പരാതിക്കാർക്കൊപ്പം നിന്നതിന് എംഎസ്എഫിൽ നിന്നും ലീഗിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് ഷൈജൽ.

Former MSF state president PP Shijal has been denied permission to attend the MSF state committee meeting  PP Shijal has been denied to attend MSF state committee meeting  എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റിനെതിരെ ഷൈജൽ  പിപി ഷൈജലിന് യോഗത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചു  മുൻ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പിപി ഷൈജൽ  എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം
കോടതി ഉത്തരവുമായി വന്നിട്ടും ഷൈജലിനെ എംഎസ്എഫ് യോഗത്തില്‍ പങ്കെടുപ്പിച്ചില്ല, മുദ്രാവാക്യം വിളിച്ച് പ്രതിഷേധം

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് എത്തിയ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.പി ഷൈജലിനെ യോഗത്തിലേക്ക് കടത്തിവിട്ടില്ല. ഹരിത വിഷയത്തിൽ പരാതിക്കാർക്കൊപ്പം നിന്നതിന് പുറത്താക്കപ്പെട്ട വ്യക്തിയാണ് ഷൈജൽ.

പുറത്താക്കിയ നടപടിക്കെതിരെ ഷൈജൽ കൽപ്പറ്റ മുൻസിഫ് കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. കോടതി ഉത്തരവോടെയാണ് ഷൈജൽ യോഗത്തിനെത്തിയത്. പുറത്ത് നിർത്തിയതോടെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരെ ഷൈജൽ മുദ്രാവാക്യം ഉയർത്തി.

കോടതി ഉത്തരവുമായി വന്നിട്ടും ഷൈജലിനെ എംഎസ്എഫ് യോഗത്തില്‍ പങ്കെടുപ്പിച്ചില്ല, മുദ്രാവാക്യം വിളിച്ച് പ്രതിഷേധം

കോടതി വിധിയുടെ പകർപ്പ് സംഘടനാ ഭാരവാഹികൾക്കാർക്കും കിട്ടിയിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. അച്ചടക്ക ലംഘനം കണ്ടെത്തിയാണ് ഷൈജലിനെ എംഎസ്എഫിൽ നിന്നും ലീഗിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.

ALSO READ:'പൂര്‍ണ തോതില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ചയ്‌ക്ക് ശേഷം'; ചൊവ്വാഴ്‌ച പ്രത്യേക യോഗമെന്ന് വി ശിവന്‍കുട്ടി

Last Updated :Feb 13, 2022, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.