ETV Bharat / state

പയ്യോളി മനോജ് വധക്കേസ്: സിബിഐ കുറ്റപത്രം സമർപ്പിച്ചത് 7 വർഷത്തിന് ശേഷം

author img

By

Published : Sep 19, 2019, 8:29 PM IST

പയ്യോളി മനോജ്

2012 ഫെബ്രുവരി 12-ന് രാത്രി 9.30 ഓടെയാണ് മനോജിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടി പരിക്കേൽപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ മനോജ് 13-ന് പുലർച്ചെയാണ് മരിക്കുന്നത്.

കോഴിക്കോട്: പയ്യോളിയിലെ ബി എം എസ് നേതാവായിരുന്ന സി.ടി. മനോജിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത് ഏഴ് വർഷങ്ങൾക്ക് ശേഷം. 2012 ഫെബ്രുവരി 12-ന് രാത്രി 9.30 ഓടെയാണ് മനോജിന്റെ വീട്ടിലെത്തിയ ഒരു സംഘം അദ്ദേഹത്തെ വെട്ടി പരിക്കേൽപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ മനോജ് 13-ന് പുലർച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിക്കുന്നത്. കേസിന്റെ ആദ്യ നാൾ മുതൽ തന്നെ വിവാദങ്ങളും വലിയ തോതിൽ ഉയർന്നിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചിരുന്നു. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവായത്.

പയ്യോളി മനോജ് വധക്കേസില്‍ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു

ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി മനോജിന്റെ ബന്ധുക്കൾ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. എന്നാൽ ക്രൈം ബ്രാഞ്ച് കേസ് പുനരന്വേഷിച്ചപ്പോൾ ലോക്കൽ പോലീസ് ഒന്നാം പ്രതിയാക്കിയ സി പി എം പ്രവർത്തകൻ പുതിയോട്ടിൽ അജിത് നടത്തിയ വെളിപ്പെടുത്തലാണ് കേസിന് വഴിത്തിരിവായത്. താൻ യഥാർത്ഥ പ്രതിയല്ലെന്നും പാർട്ടി നിയോഗിച്ച ജോലി ഏറ്റെടുക്കുക മാത്രമാണ് ചെയ്തതെന്നും അജിത് ക്രൈം ബ്രാഞ്ചിന് മുമ്പാകെ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം സി പി എം നേതൃത്വത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറുന്നത്. സിബിഐ നടത്തിയ അന്വേഷണത്തിൽ പിന്നീട് അജിത്തിനെ മാപ്പ് സാക്ഷിയാക്കി.

തുടർന്ന് സി പി എം ജില്ലാ കമ്മിറ്റി അംഗം ചന്തു മാഷ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ കേസെടുത്തു. ചന്തു മാഷിന് പുറമെ പയ്യോളി ഏരിയ കമ്മിറ്റി അംഗങ്ങളായ വി.പി. രാമചന്ദ്രൻ, സി. സുരേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുസ്തഫ, കെ.പി. ലിഗേഷ്, അനൂപ് എന്നിവരെയും പ്രതി ചേർത്ത് കേസ് എടുത്തതോടെ സി പി എം നേതൃത്വം പരസ്യമായി സിബിഐക്ക് എതിരേ രംഗത്തെത്തി. നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം നേതൃത്വം പയ്യോളിയിലും പരിസര പ്രദേശങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും നടത്തി.

എന്നാൽ 2017 ഡിസംബറിൽ സി ബി ഐ പ്രതി ചേർത്ത നേതാക്കളെ അറസ്റ്റ് ചെയ്തു. ഒടുവിൽ 27 പ്രതികളെയാണ് കേസിൽ സിബിഐ പ്രതി ചേർത്തത്. ഇവർക്കെതിരേയുള്ള കുറ്റപത്രമാണ് ഇന്ന് സമർപ്പിച്ചത്.

Intro:പയ്യോളി മനോജ് വധക്കേസ്: സിബിഐ കുറ്റപത്രം സമർപ്പിച്ചത് 7 വർഷത്തിന് ശേഷം


Body:പയ്യോളിയിലെ ബി എം എസ് നേതാവായിരുന്ന സി.ടി. മനോജിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത് ഏഴ് വർഷങ്ങൾക്ക് ശേഷം. 2012 ഫെബ്രുവരി 12 ന് രാത്രി 9.30 ഓടെയാണ് മനോജിന്റെ വീട്ടിലെത്തിയ ഒരു സംഘം അദ്ദേഹത്തെ വെട്ടി പരിക്കേൽപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ മനോജ് 13ന് പുലർച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. കേസിന്റെ ആദ്യ നാൾ മുതൽ തന്നെ വിവാദങ്ങളും വലിയ തോതിൽ ഉയർന്നിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചിരുന്നു. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവായത്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി മനോജിന്റെ ബന്ധുക്കൾ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. എന്നാൽ ക്രൈം ബ്രാഞ്ച് കേസ് പുനരന്വേഷിച്ചപ്പോൾ ലോക്കൽ പോലീസ് ഒന്നാം പ്രതിയാക്കിയ സി പി എം പ്രവർത്തകൻ നടത്തിയ വെളിപ്പെടുത്തലാണ് കേസിന് വഴിത്തിരിവായത്. താൻ യഥാർത്ഥ പ്രതിയല്ലെന്നും പാർട്ടി നിയോഗിച്ച ജോലി ഏറ്റെടുക്കുക മാത്രമാണ് ചെയ്തതെന്നും ലോക്കൽ പോലീസിന്റെ ഒന്നാം പ്രതി പുതിയോട്ടിൽ അജിത് ക്രൈം ബ്രാഞ്ചിന് മുമ്പാകെ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം സി പി എം നേതൃത്വത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറുന്നത്. സിബിഐ നടത്തിയ അന്വേഷണത്തിൽ പിന്നീട് അജിത്തിനെ മാപ്പ് സാക്ഷി ആക്കി. തുടർന്ന് സി പി എം ജില്ലാ കമ്മിറ്റി അംഗം ചന്തു മാഷ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ കേസെടുത്തു. ചന്തു മാഷിന് പുറമെ പയ്യോളി ഏരിയ കമ്മിറ്റി അംഗങ്ങളായ വി.പി. രാമചന്ദ്രൻ, സി. സുരേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുസ്തഫ, കെ.പി. ലിഗേഷ്, അനൂപ് എന്നിവരെയും പ്രതി ചേർത്ത് കേസ് എടുത്തതോടെ സി പി എം നേതൃത്വം പരസ്യമായി സിബിഐക്ക് എതിരേ രംഗത്തെത്തി. നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം നേതൃത്വം പയ്യോളിയിലും പരിസര പ്രദേശങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും നടത്തി. എന്നാൽ 2017 ഡിസംബറിൽ സി ബി ഐ പ്രതി ചേർത്ത നേതാക്കളെ അറസ്റ്റ് ചെയ്തു. ഒടുവിൽ 27 പ്രതികളെയാണ് കേസിൽ സിബിഐ പ്രതി ചേർത്തത്. ഇവർക്കെതിരേയുള്ള കുറ്റപത്രമാണ് ഇന്ന് സമർപ്പിച്ചത്.


Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.