ETV Bharat / state

Not Discharging Recovered Patients Kozhikode രോഗം മാറിയിട്ടും ആശുപത്രി വിടാതെ 28 പേർ; കോഴിക്കോട് മെഡിക്കൽ കോളജില്‍ രോഗികളുടെ നീണ്ട നിര

author img

By ETV Bharat Kerala Team

Published : Aug 26, 2023, 7:52 PM IST

Kozhikode medical college hospital: രോഗം പിടിപെട്ട് ആശുപത്രിയിൽ എത്തുന്നവർക്ക് കിടക്കാൻ സ്ഥലമില്ലാത്തതിനാല്‍ വരാന്തകളിൽ ചികിത്സയില്‍ കഴിയുന്ന സാഹചര്യമാണുള്ളത്

Not discharging recovered patients  kozhikode medical college hospital  kozhikode medical college hospital news
Not discharging recovered patients

കോഴിക്കോട്: ചികിത്സ കഴിഞ്ഞ് രോഗം മാറിയിട്ടും ആശുപത്രി വിട്ടുപോകാതെ 28 പേർ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. പനിയും അനുബന്ധ രോഗങ്ങളും പിടിപെട്ട് ആശുപത്രിയിൽ എത്തുന്നവർക്ക്, കിടക്കാൻ സ്ഥലമില്ലാത്ത സാഹചര്യമായതിനാല്‍ വരാന്തകളിൽ പോലും കഴിയുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍, രോഗികളുടെ നീണ്ട നിരയാണ് ആശുപത്രിയില്‍.

രോഗികള്‍ ഇത്തരത്തില്‍ ശ്വാസം മുട്ടുമ്പോഴാണ് 28 പേർ ആശുപത്രിയിൽ തന്നെ തങ്ങുന്നത്. ബസ് സ്റ്റാൻഡുകളിലും പാതയോരത്തും കണ്ടതിനെ തുടർന്ന് പൊലീസും മറ്റ് സന്നദ്ധ പ്രവർത്തകരും എത്തിച്ചവരാണ് പോകാനിടമില്ലാതെ ആശുപത്രിയിൽ കഴിയുന്നവരിൽ കൂടുതലും. ഇവർക്കെല്ലാം അടുത്ത ബന്ധുക്കൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ തന്നെ പറയുന്നു. എന്നാൽ, ഇവരെ ഫോണിൽ വിളിച്ചാൽ പ്രതികരിക്കാത്ത അവസ്ഥയാണുള്ളത്.

'തിരികെ കൊണ്ടുപോകാൻ ആരും തയ്യാറാവുന്നില്ല': രോഗം കൂടുമ്പോൾ അവസാന അത്താണിയായി മെഡിക്കൽ കോളജിൽ എത്തിക്കുന്ന പലരേയും തിരികെ കൊണ്ടുപോകാൻ ചില സന്നദ്ധ സ്ഥാപനങ്ങൾ പോലും തയ്യാറാവുന്നില്ല. മെഡിക്കൽ കോളജിൽ എത്തിച്ചാൽ തങ്ങളുടെ കർമ്മം കഴിഞ്ഞുവെന്ന രീതിയാണ് പലരും പിന്തുടരുന്നത്. സർക്കാരിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് വരെ ഇത്തരം പ്രവണത ഉണ്ടാകുന്നു എന്നതാണ് ഖേദകരം.

ALSO READ | ICU Rape Case | 'നടക്കുന്നത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം' ; മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവതി

കൂട്ടിരിപ്പിന് ആളില്ലാതെ പോകാൻ ഇടമില്ലാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരുടെ കണക്ക് ഇങ്ങനെയാണ്. വാർഡ് 1 (4 പേർ), 2 (1), 3 (2), 4 (3), 7 (3), 8 (3), 10, 11, 12 ഒരാൾ വീതം, വാർഡ് 15 (3), 16 (2) സൂപ്പർ സ്പെഷ്യാലിറ്റി (1), പഴയ അത്യാഹിത വിഭാഗം (3).

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്‌ടർമാര്‍ പ്രതികള്‍: അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്‌ടർമാരെയും നഴ്‌സുമാരെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. പ്രസവ ശസ്ത്രക്രിയ ചെയ്‌ത രണ്ട് ഡോക്‌ടർമാരേയും രണ്ട് നഴ്‌സുമാരെയുമാണ് കേസിൽ പൊലീസ് പ്രതികളാക്കിയത്. നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ALSO READ | ഐസിയുവിലെ പീഡനം; 'തനിക്ക് നീതി ലഭിച്ചില്ല', മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി അതിജീവിത

ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ജില്ല മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു. സംഭവത്തിൽ നീതി തേടി വയറ്റില്‍ കത്രിക കുടങ്ങിയ ഹര്‍ഷിനയും കുടുംബവും സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തിയിരുന്നു.

READ MORE | ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: 'ആരോഗ്യമന്ത്രി മറുപടി പറയണം'; ഡിഎംഒ ഓഫിസിന് മുന്നിൽ ഹർഷിനയുടെ പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.