ETV Bharat / state

ബാലികയെ 19കാരി ലൈംഗികമായി ഉപദ്രവിച്ചത് മൂന്ന് വര്‍ഷം; പ്രതി അറസ്റ്റില്‍

author img

By

Published : Mar 10, 2023, 10:03 AM IST

Updated : Mar 10, 2023, 10:25 AM IST

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്‌തത്. ഒളിവിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ വനിത പൊലീസിനെ യുവതി മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു. യുവതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു

sexual exploitation  nineteen year woman arrested  woman arrested for sexual exploitation  sexual exploitation on girl  sexual exploitation on children  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി  ലൈംഗിക ഉപദ്രവം  19കാരി അറസ്റ്റില്‍  യുവതി ലഹരിക്ക് അടിമ  പൊലീസ്  ജസ്‌ന  ചേവായൂർ പൊലീസ്  എലത്തൂർ പൊലീസ്  sexual abuse  rape  POCSO
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു

കോഴിക്കോട്: പതിനഞ്ചുകാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവതി അറസ്റ്റിൽ. ജസ്‌ന എന്ന 19കാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വർഷമായി പെൺകുട്ടിയെ പലതവണയായി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

പെൺകുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയിലാണ് കേസെടുത്തത്. ചേവായൂർ പൊലീസ് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ തന്നെ പല സ്ഥലങ്ങളിലായി ജസ്‌ന മാറിമാറി താമസിച്ചു.

ലഹരി സംഘത്തിന്‍റെ കണ്ണിയായ പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നതിനിടെയാണ് ജസ്‌നയെ പിടികൂടിയത്. കസ്റ്റഡിയിൽ എടുക്കാൻ പോയ വനിത പൊലീസിനെതിരെ കയ്യേറ്റ ശ്രമവും നടന്നു. ഇതിൽ മറ്റൊരു കേസ് കൂടി ജസ്‌നക്കെതിരെ എലത്തൂർ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബിഹാറില്‍ ബാലിക പീഡിപ്പിക്കപ്പെട്ടത് സ്‌കൂള്‍ വളപ്പില്‍: രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം വര്‍ധിച്ച് വരുന്നതായാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഇന്നലെ ബിഹാറില്‍ നിന്ന് ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ബലാത്സംഗ ശ്രമം ഉണ്ടായത്. സംഭവത്തിലെ ഭയാനകമായ ഘടകം എന്തെന്നാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് സ്‌കൂള്‍ വളപ്പില്‍ വച്ചാണ് എന്നുള്ളതാണ്.

ബിഹാറിലെ ബെഗുസരായി ജില്ലയിലാണ് സംഭവം. സാഹേബ്‌പൂര്‍ കമാല്‍ പ്രദേശത്തുള്ള സ്‌കൂളില്‍ കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഛോട്ടു മഹാതോ എന്നയാള്‍ മദ്യപിച്ചെത്തി കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇയാളില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ ഓടി സ്‌കൂളിന്‍റെ ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നു. എന്നാല്‍ ശുചിമുറിയുടെ മേല്‍ക്കൂര തകര്‍ത്ത് അകത്തു കടന്ന ഇയാള്‍ പെണ്‍കുട്ടികളില്‍ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശബ്‌ദം കേട്ടെത്തിയ സമീപവാസികളാണ് പെണ്‍കുട്ടികളെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

തിരുവനന്തപുരത്ത് 10 വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് ശിക്ഷ: തിരുവനന്തപുരത്ത് 10 വയസുകാരിയെ പീഡിപ്പിച്ച 41കാരന് ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ഇയാള്‍ക്ക് വിധിച്ച ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരും.

2021 ഓഗസ്റ്റ് 12നാണ് ഈ കേസിന് ആസ്‌പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പ്രതി വാങ്ങിയ പത്രം തിരികെ വാങ്ങാനായി കുട്ടി ഇയാളുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു പീഡനം. പ്രതിയെ തളളിയിട്ട് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് ഓടിപ്പോകുകയും മാതാപിതാക്കളോട് വിവരം പറയുകയും ചെയ്‌തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍ പരാതിയില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രേവാരയില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍: കഴിഞ്ഞ ദിവസം ഹരിയാനയിലെ രേവാരയില്‍ നിന്ന് പുറത്തു വന്ന വാര്‍ത്ത വളരെ ഞെട്ടിക്കുന്നതായിരുന്നു. സ്വന്തം മകളെ മൂന്ന് വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റിലായതായിരുന്നു വാര്‍ത്ത. പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൈകാലുകള്‍ വെട്ടുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയരുന്നു.

തന്നെ പിതാവ് പീഡിപ്പിക്കുന്ന വിവരം അമ്മയ്‌ക്ക് അറിയാമായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പിതാവിനെ പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്‌തത്. കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Last Updated : Mar 10, 2023, 10:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.