ETV Bharat / state

പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും അവിശുദ്ധ കൂട്ടുക്കെട്ടില്‍: പി.കെ കൃഷ്‌ണദാസ്

author img

By

Published : Aug 6, 2021, 3:14 PM IST

Updated : Aug 6, 2021, 3:30 PM IST

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അവശുദ്ധ ബന്ധം കാരണമാണ് ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹവും പാർട്ടി നേതൃത്വവും മൗനം പാലിക്കുന്നതെന്ന് കൃഷ്‌ണദാസ് കോഴിക്കോട്ട് പറഞ്ഞു.

Muslim League money laundering organization  CM did not respond due to unholy relationship with league  PK Krishnadas  CM pinarayi vijayan  മുസ്ലിം ലീഗ് കള്ളപ്പണം ഒളിപ്പിക്കുന്ന സംഘടന  യു.ഡി.എഫ്  മുസ്ലിം ലീഗ് കള്ളപ്പണം ഒളിപ്പിക്കുന്ന സംഘടന  മുഖ്യമന്ത്രി പ്രതികരിക്കാത്തത് അവിശുദ്ധ ബന്ധം കാരണം പി.കെ കൃഷ്ണദാസ്  പി.കെ കൃഷ്ണദാസ് ബി.ജെ.പി  കോഴിക്കോട് വാര്‍ത്ത  kozhikode news
'മുസ്ലിം ലീഗ് കള്ളപ്പണം ഒളിപ്പിക്കുന്ന സംഘടന; അവിശുദ്ധ ബന്ധം കാരണം മുഖ്യമന്ത്രി മിണ്ടുന്നില്ല': പി.കെ കൃഷ്‌ണദാസ്

കോഴിക്കോട്: മുസ്ലിം ലീഗ് കള്ളപ്പണം ഒളിപ്പിക്കുന്ന സംഘടനയായി മാറിയെന്നും യു.ഡി.എഫും കള്ളക്കടത്തിന്‍റെ വക്താക്കളായെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. രാഷ്ട്രീയത്തിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും തമ്മിൽ അവിശുദ്ധ ധാരണകളും സഖ്യങ്ങളും നിലനിൽക്കുന്നുവെന്നും കൃഷ്‌ണദാസ് പറഞ്ഞു.

ലീഗിനെതിരായി ഉയര്‍ന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി പി.കെ കൃഷ്‌ണദാസ്

അതിന്‍റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗിനെതിരെ ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയടക്കമുള്ള പാർട്ടി നേതൃത്വം മൗനം പാലിക്കുന്നത്. വ്യാപകമായി നടക്കുന്ന സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പാകിസ്ഥാന്‍റെ സഹായത്തോടെയാണ് നടക്കുന്നത്. ഇത്രയൊക്കെയായിട്ടും അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. പാക് മതഭീകര സംഘടനകളുടെ സഹായത്തോടെയാണ് സർക്കാർ വീണ്ടും ഭരണത്തിൽ വന്നതെന്നും പി.കെ കൃഷ്ണദാസ് കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.

ALSO READ: പുതുക്കിയ കൊവിഡ് മാനദണ്ഡം; സമ്മിശ്ര പ്രതികരണവുമായി പൊതുജനം

Last Updated : Aug 6, 2021, 3:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.