ETV Bharat / state

'ഹരിത' വിവാദം : ചിലരുടെ പെരുമാറ്റം സംഘടനയുടേതായി കാണരുതെന്ന് ലത്തീഫ് തുറയൂർ

author img

By

Published : Aug 17, 2021, 7:50 PM IST

sexual assault cases against MSF  sexual assault cases haritha leaders  MSF leader Latheef Thurayur  haritha controversy  ഹരിത വിവാദത്തിൽ എംഎസ്എഫ്  മുസ്ലിം ലീഗ്
'ഹരിത' വിവാദം; ചിലരുടെ പെരുമാറ്റം സംഘടനയുടേതായി പരിഗണിക്കരുതെന്ന് എംഎസ്എഫ് നേതാവ് ലത്തീഫ് തുറയൂർ

മുസ്ലിം ലീഗിന്‍റെ വിദ്യാർഥിനികളുടെ സംഘടനയായ ഹരിതയിലെ പ്രവർത്തകരെ എംഎസ്എഫ് നേതാക്കൾ ലൈംഗിക അധിക്ഷേപം നടത്തിയെന്നാരോപിച്ച് വനിത കമ്മിഷന് പരാതി നൽകിയിരുന്നു

കോഴിക്കോട് : 'ഹരിത' വിവാദത്തിൽ വിശദീകരണവുമായി എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. സ്ത്രീകളെ പരമാവധി പരിഗണിക്കുന്ന സംഘടനയാണ് എംഎസ്എഫ്.

ചിലരുടെ പെരുമാറ്റം സംഘടനയുടേതായി പരിഗണിക്കരുത്. 'ഹരിത' മുസ്ലിം ലീഗിന്‍റെയും എം.എസ്.എഫിന്‍റേയും നിർണായക ഘടകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സംഘടന മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.

'ഹരിത' നേതൃത്വം പിരിച്ച് വിട്ടിട്ടില്ലെന്നും നിലവിലെ വിഷയം മുസ്ലിംലീഗുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ലത്തീഫ് തുറയൂർ പ്രതികരിച്ചു.

മുസ്ലിം ലീഗിന്‍റെ വിദ്യാർഥിനികളുടെ സംഘടനയായ ഹരിതയിലെ പ്രവർത്തകരെ എംഎസ്എഫ് നേതാക്കൾ ലൈഗിക അധിക്ഷേപം നടത്തിയെന്നാരോപിച്ച് നേതാക്കൾ വനിത കമ്മിഷന് പരാതി നൽകിയിരുന്നു.

Also read: ലൈംഗികാധിക്ഷേപം: 'ഹരിത'യുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ്

വനിത കമ്മിഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി കൈമാറി. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് പൊലീസിന് നല്‍കി.

ഇതേതുടർന്ന് എംഎസ്എഫ് നേതാക്കൾക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്‌ദുൾ വഹാബ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ലൈംഗിക ചുവയോടെ സംസാരിച്ചതിന് 354എ വകുപ്പ് ചേർത്താണ് എഫ്ഐആര്‍. എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ലൈംഗികാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ നിരത്തിയാണ് ഹരിത നേതാക്കൾ വനിത കമ്മിഷന് പരാതി നൽകിയത്.

ആദ്യം ലീഗ് നേതൃത്വത്തിനായിരുന്നു ഹരിത നേതാക്കൾ പരാതി നൽകിയത്. എന്നാൽ നേതൃത്വം പരാതി അവഗണിച്ചതോടെയാണ് വനിത കമ്മിഷനെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.