ETV Bharat / state

'പിണറായി വിജയൻ കമ്മ്യൂണിസ്റ്റാണോ'? മറു ചോദ്യവുമായി എം.കെ മുനീര്‍

author img

By

Published : Dec 11, 2021, 11:22 AM IST

Updated : Dec 11, 2021, 2:01 PM IST

MK Muneer MLA Against Pinarayi vijayan  പിണറായി കമ്യൂണിസ്റ്റാണോ എന്ന് എം.കെ മുനീര്‍  വഖഫ് വിഷയത്തില്‍ എം.കെ മുനീര്‍ എം.എല്‍.എ  മുസ്‌ലിം ലീഗിനെതിരെ പിണറായി വിജയന്‍  kozhikode news  Vaqaf Appoiments Controversy
'പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ ?'; മറുചോദ്യവുമായി എം.കെ മുനീര്‍

വഖഫ് നിയമന വിവാദത്തിൽ ഞങ്ങൾ മിണ്ടരുതെന്നാണോ പിണറായി വിജയൻ പറയുന്നതെന്നും എം.കെ മുനീര്‍ എം.എല്‍.എ കോഴിക്കോട്ട് ചോദിച്ചു.

കോഴിക്കോട്: മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുചോദ്യവുമായി എം.കെ മുനീര്‍ എം.എല്‍.എ രംഗത്ത്. പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ?. വഖഫ് നിയമന വിവാദത്തിൽ ഞങ്ങൾ മിണ്ടരുതെന്നാണോ പിണറായി വിജയൻ പറയുന്നതെന്നും മുനീർ ചോദിച്ചു.

അത് കൈയില്‍ വച്ചാൽ മതി. ലീഗിന്‍റെ തലയില്‍ കയറാൻ നോക്കണ്ട. പിണറായി പറയുന്നത് മുഴുവന്‍ വാസ്‌തവ വിരുദ്ധമായ കാര്യങ്ങളാണ്. വഖഫ് നിയമനങ്ങള്‍ പി.എസ്‍.സിക്ക് വിടാനുള്ള തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും മുനീർ ആവർത്തിച്ചു.

ALSO READ: Coonoor Helicopter Crash: പ്രിയ സൈനികന് വിട നല്‍കാനൊരുങ്ങി തൃശൂർ; സംസ്‌കാരം വൈകിട്ട്

Last Updated :Dec 11, 2021, 2:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.