ETV Bharat / state

'നിലവിലെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കില്ല, ആശങ്ക വേണ്ട' ; ബഫര്‍ സോണ്‍ വിഷയത്തില്‍ എ കെ ശശീന്ദ്രന്‍

author img

By

Published : Dec 18, 2022, 2:20 PM IST

ബഫര്‍ സോണ്‍ വിഷയത്തില്‍ നിലവിലെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കില്ലെന്നും പുതുക്കിയതാണ് നല്‍കുകയെന്നും മന്ത്രി എ കെ ശശീന്ദ്രന്‍

Buffer zone issue in Kerala  Minister AK Saseendran about Buffer zone  Minister AK Saseendran  Buffer zone  Buffer zone issue  ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍  മന്ത്രി എ കെ ശശീന്ദ്രന്‍  ബഫര്‍ സോണ്‍  വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍  വനംവകുപ്പ് മന്ത്രി
മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിക്കുന്നു

മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിക്കുന്നു

കോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ പഞ്ചായത്തുകളുടെയും റവന്യൂ വകുപ്പിന്‍റെയും സഹായം തേടുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ സമയ പരിധി നീട്ടാനുള്ള ശ്രമം സ്വാഗതാർഹമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. സർക്കാരിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു എന്ന ബിഷപ്പിന്‍റെ പ്രസ്‌താവന ശരിയല്ല.

പുതുക്കിയ റിപ്പോർട്ട്‌ തന്നെയാകും സുപ്രീം കോടതിയിൽ സമർപ്പിക്കുക. ഒരു കിലോമീറ്ററിന് സമീപം ജനവാസ മേഖലയാണെന്ന് സുപ്രീം കോടതിയെ ധരിപ്പിക്കേണ്ടതുണ്ട്. ഇത് കോടതിയെ ബോധ്യപ്പെടുത്താൻ ഉള്ള സർവേ ആണ് ഇതെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. അപാകത ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ആ റിപ്പോർട്ട്‌ തന്നെ സമർപ്പിക്കാത്തത്.

നിലവിലെ റിപ്പോർട്ട്‌ നല്‍കില്ല. റിപ്പോര്‍ട്ട് വസ്‌തുതാവിരുദ്ധമാണെങ്കിൽ ചൂണ്ടിക്കാണിക്കാനുള്ള അവസരമാണ് ഇത്. കമ്മിഷന്‍റെ കാലാവധി രണ്ടുമാസം കൂടി നീട്ടിയിട്ടുണ്ട്. പരാതികൾ സമർപ്പിക്കാനുള്ള തിയതി നീട്ടാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.