ETV Bharat / state

ഓര്‍മകളിലേക്കൊരു 'യൂ ടേണ്‍', 'നേരായ പാത തെരഞ്ഞെടുക്കൂ' ; എ.വി അനൂപിന്‍റെ ജീവിത കഥ പ്രസിദ്ധീകരിച്ചു

author img

By ETV Bharat Kerala Team

Published : Nov 27, 2023, 4:54 PM IST

Updated : Nov 28, 2023, 11:39 AM IST

AV Anoop's Life Story: എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്‌ടര്‍ എ.വി അനൂപിന്‍റെ ജീവിത കഥ പുസ്‌തകമായി. യൂ ടേണ്‍ എന്നാണ് പേര്. ഇടിവി ഭാരതുമായി ഓര്‍മകള്‍ പങ്കിട്ട് എ.വി അനൂപ്.

Interview with av anoop  AV Anoops Book YOU TURN  YOU TURN Book Published  AV Anoops Life Story  യു ടേണ്‍  എവി അനൂപിന്‍റെ ജീവിത കഥ പ്രസിദ്ധീകരിച്ചു  YOU TURN  എവി അനൂപ് ജീവിതകഥ  സഞ്‌ജീവനം ആയുർവേദ ആശുപത്രി  എവിഎ ഗ്രൂപ്പ്  അനൂപിന്‍റെ യു ടേണ്‍  നിര്‍മ്മാതാവ് എവി അനൂപ്  Film Producer A V Anoop  AV Anoop Produced Movies  Medimix Owner A V Anoop  മെഡിമിക്സ് ഉടമ എവി അനൂപ്
YOU TURN Book Published; AV Anoop's Life Story

എ.വി അനൂപിന്‍റെ ജീവിത കഥ

കോഴിക്കോട് : ഓർമ്മക്കുറിപ്പുകള്‍ 'യൂ ടേൺ' (YOU TURN) എന്ന പേരിൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് വ്യവസായിയും നടനും നിർമ്മാതാവുമായ എ.വി അനൂപ്. മെഡിമിക്‌സ് സോപ്പ്, മേളം മസാല, സഞ്‌ജീവനം ആയുർവേദ ആശുപത്രി എന്നിവയുടെ ഉടമയാണ് എ.വി അനൂപ്. പ്രണയകാലം, പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്‍റെ കഥ, യുഗപുരുഷൻ, ക്രിസ്ത്യൻ ബ്രദേഴ്‌സ്‌, മിസ്റ്റർ ഫ്രോഡ്, ഗപ്പി തുടങ്ങിയവയാണ് നിർമ്മിച്ച സിനിമകൾ.

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ മംഗൾയാൻ ആസ്‌പദമാക്കി യാനം എന്ന പേരിൽ സംസ്‌കൃത ഭാഷയില്‍ സയൻസ് ഡോക്യുമെന്‍ററിയും ചെയ്‌തു. നാടകങ്ങളിൽ മുഴുനീള കഥാപാത്രങ്ങൾ അവതരിപ്പിച്ച അനൂപ് നിരവധി സിനിമകളിലും അഭിനയിച്ചു. നിലവിൽ രജനികാന്ത് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

നേരായ പാത തെരഞ്ഞെടുക്കൂ എന്നതാണ് യൂ ടേൺ ( You turn) എന്ന പുസ്‌തകത്തിലൂടെ വായനക്കാരോട് പറയാൻ ശ്രമിച്ചതെന്ന് എ.വി അനൂപ് പറയുന്നു. ഇന്ന് ചെയ്യേണ്ടത് ഇന്ന് തന്നെ ചെയ്യണം, നാളത്തേക്ക് മാറ്റിവച്ചാൽ ഇന്ന് നഷ്‌ടപ്പെടുകയാണ്‌. അച്ഛന്‍റെ ആകസ്‌മികമായ മരണമാണ് തന്നെ ഒരു വ്യവസായിയാക്കിയത്.

അച്ഛന്‍റെ ആഗ്രഹവും തന്‍റെ പാതയും : താന്‍ ഒരു സർക്കാർ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. എന്നാൽ ഡെത്ത് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ കൈപ്പറ്റാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയപ്പോൾ ഉണ്ടായ ദുരനുഭവമാണ് അത്തരം ഒരു ജോലി വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. അതേസമയം അവരോടെല്ലാം ഇന്ന് നന്ദിയുണ്ടെന്നും അനൂപ് പറഞ്ഞു. സ്നേഹത്തോടെ അന്നവർ പെരുമാറിയിരുന്നെങ്കിൽ തന്‍റെ റൂട്ട് മാറിപ്പോയേനെയെന്നും അദ്ദേഹം പറയുന്നു.

കോഡക്‌സ് റൂൾ ഇവിടെയും വേണം : കാർഷിക ഉത്പന്നങ്ങളിലെ കീടനാശിനി പ്രയോഗമാണ് മസാല പൊടികളെ പോലും ബാധിക്കുന്നത്. 140തോളം കീടനാശിനികൾ ഉപയോഗിക്കാൻ സർക്കാർ തന്നെ അനുമതി നൽകിയിട്ടുണ്ട്. ഇതിന് മാറ്റം വരണം, നിയന്ത്രണം കൊണ്ടുവരണം. യൂറോപ്യൻ രാജ്യങ്ങളിലടക്കം നടപ്പിലാക്കിയ കോഡക്‌സ് റൂൾ ഇവിടെയും നിർബന്ധമാക്കണമെന്നും എ.വി അനൂപ് ആവശ്യപ്പെടുന്നു. ഇടവിള കൃഷികളിൽ ഉപയോഗിക്കുന്ന മാരക കീടനാശിനികൾ ഭക്ഷ്യ വസ്‌തുക്കളെയും ബാധിക്കുന്നു. ഇതൊക്കെ നിലനിൽക്കുമ്പോഴും വ്യവസായം നടത്തുന്നവരാണ് ക്രൂശിക്കപ്പെടുന്നതെന്നും അനൂപ് പറഞ്ഞു.

ആയുർവേദത്തിന്‍റെ പ്രസക്തി ലോകത്തെ അറിയിക്കാനാണ് സഞ്ജീവനം ആയുർവേദ ആശുപത്രി ആരംഭിച്ചത്‌. ആയുർവേദത്തെ കുറിച്ച് പല തെറ്റിദ്ധാരണകളും പരത്തുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലും അയുർവേദത്തിനെതിരായി പ്രവർത്തിക്കുന്നുണ്ട്. അതിനൊക്കെയുളള മറുപടിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. അതിന്‍റെ ഭാഗമായുള്ള ഒരു ഡോക്യുമെന്‍ററിയുടെ പണിപ്പുരയിലാണ് താനെന്നും അനൂപ്‌ പറഞ്ഞു.

Last Updated :Nov 28, 2023, 11:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.