ETV Bharat / state

M Swaraj Facebook Post: 'മുസ്‌ലീം ലീഗിന്‍റെ ചെലവില്‍ ശശി തരൂര്‍ നടത്തിയത് ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനം' : എം സ്വരാജ്

author img

By ETV Bharat Kerala Team

Published : Oct 27, 2023, 9:37 AM IST

Shashi Tharoor In Muslim League Rally: മുസ്‌ലീം ലീഗ് നടത്തിയ പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ ഇസ്രയേലിനെ പിന്തുണച്ചെന്ന് എം സ്വരാജ്

ശശി തരൂര്‍  എം സ്വരാജ് ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്  ഇസ്രയേൽ പലസ്‌തീൻ യുദ്ധം  മുസ്‌ലീം ലീഗ് പലസ്‌തീൻ ഐക്യദാർഢ്യ റാലി  ശശി തരൂരിനെതിരെ സ്വരാജ്  എം സ്വരാജ്  M Swaraj Facebook Post  M Swaraj Facebook Post On Shashi Tharoor  Shashi Tharoor  Palestine Solidarity Rally  Shashi Tharoor In Muslim League Rally
M Swaraj Facebook Post

കോഴിക്കോട് : മുസ്‌ലീം ലീഗിന്‍റെ ചെലവില്‍ ശശി തരൂര്‍ (Shashi Tharoor) ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുകയാണെന്ന് എം സ്വരാജ്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്‌ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍ നിന്ന് തരൂരും പലസ്‌തീനെ അക്രമിക്കുകയാണെന്ന് സ്വരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂർണരൂപം (M Swaraj Facebook Post) : 'കോഴിക്കോട് കടപ്പുറത്ത് മുസ്‌ലീം ലീഗിന്‍റെ ചെലവില്‍ ഡോ.ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്‍റെ ഏതാണ്ട് തൊണ്ണൂറ് ശതമാതനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസതീന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ അക്രമണമാണെന്ന് ഡോ.ശശി തരൂര്‍ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രായേലിന്‍റേത് 'മറുപടി'യും ആണത്രെ...

വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്‌ടോബര്‍ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേല്‍ ലക്ഷണമൊത്ത ഭീകര രാഷ്‌ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയില്‍ നിന്ന് ഡോ. ശശി തരൂരും പലസ്‌തീനെ അക്രമിക്കുമ്പോള്‍ മുസ്‌ലീം ലീഗ് സമസ്‌തയെ പ്രകടനം നടത്തി തോല്‍പിച്ച ആഹ്‌ലാദത്തിലാണ്.'

ഇന്നലെയാണ് (26.10.2023) പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് (Palestine Solidarity Rally ) മുസ്‌ലീം ലീഗ് കോഴിക്കോട് മനുഷ്യവകാശ മഹാറാലി സംഘടിപ്പിച്ചത്. ഡോ. ശശി തരൂർ എം പി ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. എന്നാൽ, റാലിയിൽ ശശി തരൂർ ഇസ്രയേലിനെയാണ് പിന്തുണച്ചതെന്നാണ് സ്വരാജ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അവകാശപ്പെടുന്നത്.

ഗാസയിൽ നടന്നത് നിയമലംഘനമെന്ന് ശശി തരൂർ : അതേസമയം, പലസ്‌തീന് എതിരായ ഇസ്രയേലിന്‍റെ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ശശി തരൂർ എംപി പലസ്‌തീൻ ഐക്യദാർഢ്യ റാലിയില്‍ പറഞ്ഞിരുന്നു. കടുത്ത യുദ്ധ നിയമലംഘനങ്ങളാണ് ഗാസയില്‍ നടക്കുന്നത്. കഴിഞ്ഞ 15 വർഷം നടന്ന ഏറ്റുമുട്ടലിനേക്കാൾ വലിയ ആൾനാശമാണ് കഴിഞ്ഞ 16 ദിവസം കൊണ്ട് ഉണ്ടായിട്ടുള്ളത്. ഇസ്രയേലിൽ 1400 പേർ മരിച്ചപ്പോൾ പലസ്‌തീനിൽ അത് ആറായിരമായിരുന്നു.

അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടു. പരിഹാരം ഇല്ലാത്ത രീതിയിലുള്ള ഇസ്രയേൽ ആക്രമണം അതിര് കടന്നെന്നും തരൂർ കൂട്ടിച്ചേർത്തിരുന്നു. 1947 മുതൽ പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശത്തെ എതിർത്ത രാജ്യമാണ് ഇന്ത്യയെന്നും മോദി സർക്കാർ അതിൽ വെള്ളം ചേർത്തിരിക്കുകയാണെന്നും റാലി ഉദ്‌ഘാടനം ചെയ്‌ത സാദിഖലി തങ്ങളും പറഞ്ഞിരുന്നു. അതേസമയം, മുസ്‌ലീം ലീഗ് സംഘടിപ്പിച്ച റാലിയിൽ സമസ്‌തയെ ക്ഷണിച്ചിരുന്നില്ല.

Read More : Palestine solidarity Muslim League Rally: ഇസ്രയേലിന് എതിരെ ശശി തരൂർ, നിലപാട് പറഞ്ഞത് മുസ്ലീംലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.