കോഴിക്കോട്: തെരുവുനായ ശല്യം രൂക്ഷമായതോടെ സ്‌കൂളുകൾക്ക് അവധി നൽകി കൂത്താളി ഗ്രാമപഞ്ചായത്ത്. ആറ് വിദ്യാലയങ്ങള്‍ക്കാണ് അവധി നൽകിയത്. പുറമെ, അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചിരിക്കുകയാണ്.
ഇന്നലെ വൈകിട്ട് കൂത്താളിയിൽ അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി. ഒരു ഇടവേളക്ക് ശേഷം തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രതിഷേധം ശക്തമായപ്പോൾ ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും അവതാളത്തിലായിരിക്കുകയാണ്. കുട്ടികളെ ധൈര്യപൂര്‍വം പുറത്തുവിടാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.