ETV Bharat / state

വിവാഹ വാഗ്‌ദാനം നല്‍കി 13 കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

author img

By ETV Bharat Kerala Team

Published : Nov 29, 2023, 10:49 PM IST

Pocso Case Kozhikode: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ശിക്ഷ. 40 വര്‍ഷം കഠിന തടവും 40000 രൂപ പിഴയുമാണ് ശിക്ഷ. പെണ്‍കുട്ടി പീഡനത്തിന് ഇരയായത് 2 വര്‍ഷം മുമ്പ്.

Kozhikode POCSO Case Court Verdict  Pocso Case Kozhikode  വിവാഹ വാഗ്‌ദാനം നല്‍കി പീഡനം  POCSO Case Updates  POCSO Case In Kerala  Rape Case Kozhikode  13 കാരിയെ പീഡിപ്പിച്ചു
Kozhikode POCSO Case Court Verdict

കോഴിക്കോട്: വിവാഹ വാഗ്‌ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ബിബിനാണ് (27) പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം (Kozhikode POCSO Case ).

13 കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് പ്രതിക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസിൽ സുപ്രധാന വിധിയുണ്ടായത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ അന്നത്തെ ഇൻസ്പെക്‌ടർ സുമിത് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് (POCSO Case Court Verdict).

കോട്ടയത്തും സമാന കേസില്‍ വിധി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 80 വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ആറര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മാടപ്പള്ളി അഴകാത്തുപടി സ്വദേശി ജോഷി ചെറിയാനാണ് (39) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2021ലാണ് കേസിനാസ്‌പദമായ സംഭവം. വിധിയില്‍ പ്രതി അടയ്‌ക്കുന്ന പിഴ അതിജീവിതയ്‌ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു (Rape Case In Kottayam).

പീഡനത്തിന് ഒത്താശ ചെയ്‌ത അമ്മയ്‌ക്ക് ശിക്ഷ: 2018 മുതല്‍ 2019 വരെയാണ് പെണ്‍കുട്ടികള്‍ അമ്മയുടെ കാമുകന്‍റെ പീഡനത്തിന് ഇരയായത്. മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് കുട്ടികളുടെ അമ്മ കാമുകനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. പീഡന വിവരം കുട്ടികള്‍ അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും അത് കുഴപ്പമില്ലെന്നും ആരോടും പറയരുതെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് കുട്ടികള്‍ മുത്തശ്ശിയോട് വിവരം അറിയിക്കുകയായിരുന്നു.

ഇതോടെ മുത്തശ്ശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ അമ്മയുടെ കാമുകന്‍ ആത്മഹത്യ ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന് പീഡനത്തിന് ഒത്താശ ചെയ്‌ത കേസില്‍ അമ്മക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. നിലവില്‍ കുട്ടികള്‍ ഇരുവരും ചില്‍ഡ്രന്‍സ് ഹോമില്‍ തുടരുകയാണ്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ്‌ മോഹനും അഡ്വ. ആര്‍വൈ അഖിലേഷും ഹാജരായി. പള്ളിക്കല്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍മാരായിരുന്ന ശ്രീജിത്ത്, അനില്‍ കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 22 സാക്ഷികളാണ് കോടതിയില്‍ ഹാജരായത്. 33 രേഖകളും ഹാജരാക്കി.

also read: '142 പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി'; സർക്കാർ സ്‌കൂൾ പ്രിൻസിപ്പാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.