ETV Bharat / state

ഒരു കൈയില്‍ കുഞ്ചാക്കോ ബോബൻ മറു കൈയില്‍ ജയസൂര്യ, പിന്നെ വായ കൊണ്ടും: ചിത്ര രചനയില്‍ വിസ്മയമായി ദില്‍ഷ

author img

By

Published : Feb 26, 2022, 9:15 PM IST

കോഴിക്കോട് മണ്ണൂർ സ്വദേശിനി ദിൽഷയാണ് വ്യത്യസ്‌തമായ ചിത്രരചനാശൈലിയിലൂടെ ശ്രദ്ധേനേടിയിരിക്കുന്നത്

Drawing with two hands and mouth from Kozhikode native  mannur native Drawing styles  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കലാം വേൾഡ് റെക്കോർഡും നേടി കോഴിക്കോട്ടെ ചിത്രകാരി  കോഴിക്കോട്ടെ വിദ്യാര്‍ഥിനിയുടെ ചിത്രരചന ഇരുകൈകള്‍കൊണ്ടും വായകൊണ്ടും
ചിത്രരചന ഇരുകൈകള്‍കൊണ്ടും വായകൊണ്ടും...!; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും കലാം വേൾഡ് റെക്കോഡും നേടിയൊരു പെണ്‍കുട്ടി

കോഴിക്കോട്: വിവിധ തരത്തിൽ ചിത്രങ്ങൾ വരക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, വായകൊണ്ടും ഇരുകൈകള്‍കൊണ്ടുമൊക്കെ ചിത്രരചനയില്‍ ഏര്‍പ്പെടുന്നവരെ അധികമാരും കണ്ടുകാണില്ല. കോഴിക്കോട് മണ്ണൂർ സ്വദേശിനി ദിൽഷയാണ് ഇത്തരത്തില്‍ ശ്രദ്ധനേടിയിരിക്കുന്നത്.

വായകൊണ്ടും ഇരുകൈകള്‍കൊണ്ടും ചിത്രംവരച്ച് നേട്ടവുമായി കോഴിക്കോട് സ്വദേശിനി

വായകൊണ്ട് ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും കലാം വേൾഡ് റെക്കോഡും കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുമിടുക്കി. മറ്റ് വിവിധ ബഹുമതികളും ഇതിനോടകം നേടിയിട്ടുണ്ട്. ഒരേ സമയം ഇരുകൈകൊണ്ട് രണ്ടുചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ ദിൽഷയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. ലോക്ക്‌ഡൗൺ കാലത്ത് വ്യത്യസ്‌തമായ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലാണ് വരയില്‍ വ്യത്യസ്‌തത തേടിയത്. വരയ്‌ക്കുന്ന വീഡിയോകള്‍ ഫേസ്‌ബുക്കിലും യൂട്യൂബിലും പങ്കുവച്ചതിനെ തുടര്‍ന്ന് പരസ്യത്തിലൂടെ വരുമാനം നേടാനും ഈ കലാകാരിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.

ALSO READ: 'ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനാവുന്നില്ല' ; കാർക്കീവ് മേഖലയിൽ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍

പുറമെ വരകള്‍ വിറ്റുപോയിട്ടുമുണ്ട്. ഒരു കൈ ഉപയോഗിച്ച് കുഞ്ചാക്കോ ബോബനും മറുകൈകൊണ്ട് ജയസൂര്യയെയും ദിൽഷ വരച്ചെടുത്തത് ഏറെ പ്രശംസ നേടിയിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് വരകളിൽ അത്ര ആക്‌ടീവ് ആയിരുന്നില്ലെന്ന് പെണ്‍കുട്ടി പറയുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാനുള്ള തയ്യാറെടുപ്പിലാണ് ഈ കോഴിക്കോട്ടുകാരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.