ETV Bharat / state

ബസില്‍ കയറുന്നതിനിടെ റോഡില്‍ വീണു, അത്ഭുതകരമായി രക്ഷപെട്ടതിനെ കുറിച്ച് തസ്രീന ഇടിവി ഭാരതിനോട്

author img

By

Published : Jan 17, 2023, 6:05 PM IST

kozhikode-kuttikkattoor-bus-accident
ബസില്‍ കയറുന്നതിനിടെ റോഡില്‍ വീണു, വീട്ടമ്മ രക്ഷപെട്ടത് അത്ഭുതകരമായി

അപകടം കോഴിക്കോട് കുറ്റിക്കാട്ടൂരില്‍. കയറുന്നതിനു മുമ്പേ ബസ് എടുത്തതിനെ തുടര്‍ന്ന് തസ്രീന ബസിനടയിലേക്ക് വീഴുകയായിരുന്നു.

ബസില്‍ കയറുന്നതിനിടെ റോഡില്‍ വീണു, വീട്ടമ്മ രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട്: സ്‌കൂളില്‍ പിടിഎ മീറ്റിങ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസില്‍ കയറുന്നതിനിടെ റോഡില്‍ വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഇന്നലെ (16.01.23) വൈകിട്ടാണ് സംഭവം. കുറ്റിക്കാട്ടൂരിലെ സ്‌കൂളില്‍ പിടിഎ മീറ്റിങ് കഴിഞ്ഞ് മടങ്ങിയ മാവൂർ കൽപ്പള്ളി സ്വദേശി തസ്രീനയാണ് അപകടത്തില്‍പ്പെട്ടത്.

ബസ് കാത്തുനിന്ന വിദ്യാർഥികളെ കയറ്റാതിരിക്കാന്‍ ആളുകള്‍ കയറിക്കഴിയും മുന്‍പ് മുമ്പ് ബസ് ധൃതിപിടിച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കയറുന്നതിനു മുമ്പേ ബസ് എടുത്തതിനെ തുടര്‍ന്ന് തസ്രീന ബസിനടയിലേക്ക് വീഴുകയായിരുന്നു. സമീപത്തുള്ള കുട്ടികളടക്കം നിലവിളിച്ചതോടെ ബസ് ഉടന്‍ ബ്രേക്കിട്ടു. പിന്‍ചക്രം ദേഹത്ത് തട്ടുന്നതിന് തൊട്ടുമുമ്പ് ബസ് നിന്നത് വലിയ അപകടം ഒഴിവാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.