ETV Bharat / state

ചില്‍ഡ്രൻസ് ഹോമിലെ പെണ്‍കുട്ടികള്‍: ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ അറസ്റ്റില്‍, മദ്യം നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചു

author img

By

Published : Jan 29, 2022, 4:44 PM IST

തൃശൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം  ചിൽഡ്രൻസ് ഹോം  കോഴിക്കോട്‌ പെണ്‍കുട്ടികളെ കാണാതായ കേസ്‌  കാര്‍ണാടക  kozhikode girls missing case  kozhikode latest news
പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന് കേസ്‌; യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയ പെൺകുട്ടികള്‍ക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തൃശൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട്‌, പോക്സോ എന്നിവ ചുമത്തിയാണ് കേസെടുത്തത്.

Also Read: ചിൽഡ്രൻസ് ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ; യുവാക്കള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മൊഴി

ബെംഗളുരുവിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന യുവാക്കളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനിടെ ചാടിപ്പോയ പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. ബുധനാഴ്‌ച കാണാതായ ആറ്‌ പേരിൽ രണ്ട്‌ കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാല്‌ പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.