ETV Bharat / state

കുബ്രോസ്‌കി ഔട്ട്, ഇനി 'അഷ്‌റഫ്' ആണ് താരം: ഒരേ പേരുള്ളവര്‍ കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടിയപ്പോൾ അത് റെക്കോഡായി

author img

By

Published : Feb 6, 2023, 4:31 PM IST

കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 2537 അഷ്‌റഫുമാർ കോഴിക്കോട് കടപ്പുറത്ത് ഒരുമിച്ച് കൂടിയപ്പോള്‍ സ്വന്തമായത് 'ലാർജസ്‌റ്റ് സെയിം നെയിം ഗാദറിങ് 'കാറ്റഗറിയുടെ യുആർഎഫ് വേൾഡ് റെക്കോർഡ്

Kozhikkode Beach  Same name people gathered  Same name people gathered wins World Record  Same name people  URF World Record  അഷ്‌റഫുമാര്‍  സംസ്ഥാനത്ത് ഒരേ പേരുള്ളവര്‍  ഒരേ പേരുള്ളവര്‍  ലോക റെക്കോര്‍ഡ്  കേരളത്തിലെ 14 ജില്ല  കോഴിക്കോട് കടപ്പുറം  ലാർജസ്‌റ്റ് സെയിം നെയിം ഗാദറിങ്  യുആർഎഫ് വേൾഡ് റെക്കോർഡ്  കോഴിക്കോട്  റെക്കോർഡ്  പോർട്ട് മ്യൂസിയം വകുപ്പ് മന്ത്രി  അഹമ്മദ് ദേവർകോവിൽ
സംസ്ഥാനത്ത് ഒരേ പേരുള്ളവര്‍ കടപ്പുറത്ത് ഒത്തുകൂടിയപ്പോള്‍ പിറന്നത് ലോക റെക്കോര്‍ഡ്

റെക്കോര്‍ഡടിച്ച് 'അഷ്‌റഫുമാര്‍'

കോഴിക്കോട്: കേരളത്തിലെ അഷ്‌റഫുമാർ കോഴിക്കോട്ട് ഒത്തുകൂടിയപ്പോൾ പിറന്നത് ലോക റെക്കോഡ്. 14 ജില്ലകളിൽ നിന്നുമുള്ള 2537 അഷ്‌റഫുമാർ ഒന്നിച്ച് നിന്ന് ബീച്ചിൽ അഷ്‌റഫ് എന്ന് എഴുതുക കൂടി ചെയ്‌തപ്പോൾ കാഴ്‌ചക്കാർക്ക് ആവേശം. അഷ്‌റഫ് കൂട്ടായ്‌മ സംസ്ഥാന സംഗമത്തോടനുബന്ധിച്ച് നടത്തിയ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്‍റെ 'ലാർജസ്‌റ്റ് സെയിം നെയിം ഗാദറിങ് 'കാറ്റഗറിയുടെ യുആർഎഫ് വേൾഡ് റെക്കോർഡ് 2537 അഷ്‌റഫുമാര്‍ അണിനിരന്നതോടെയാണ് കൈപ്പിടിയിലായത്.

ബോസ്‌നിയക്കാരായ 2325 കുബ്രോസ്‌കിമാരുടെ പേരിലുള്ള റെക്കോർഡാണ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ ഒത്തുചേരലിലൂടെ അഷ്‌റഫുമാർ പഴങ്കഥയാക്കിയത്. ലഹരിമുക്ത കേരളം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തിയ സംസ്ഥാന മഹാസംഗമം പോർട്ട് മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയിട്ടുള്ള അഷ്‌റഫുമാരുടെ കൂട്ടായ്‌മ കൗതുകവും ഒപ്പം തന്നെ നാടിന് വലിയ സഹായകവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യുആർഎഫ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ജൂറി ഹെഡ് ഗിന്നസ് സത്താർ ആദൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു. അഷ്‌റഫ് മൗവ്വൽ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ.മൊയ്‌തീൻകോയ, അഷ്‌റഫ് താമരശ്ശേരി, അഷ്‌റഫ് മൂത്തേടം തുടങ്ങിയവർ സംസാരിച്ചു. വിന്നർ ഷെരീഫ്, അനീഷ് സെബാസ്‌റ്റ്യൻ, അഷ്‌റഫ് തറയിൽ, സലിം മഞ്ചേരി, എം.എ ലത്തീഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.