ETV Bharat / state

വീട്ടിലൊളിപ്പിച്ച് വില്‍പന നടത്താനിരുന്ന 40 കിലോ ചന്ദനത്തടിയുമായി ഒരാള്‍ വനം വകുപ്പിന്‍റെ പിടിയില്‍

author img

By

Published : Dec 7, 2022, 10:15 PM IST

കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ വീട്ടിലൊളിപ്പിച്ച് വില്‍പന നടത്താനിരുന്ന 40 കിലോ ചന്ദനത്തടിയുമായി ഒരാള്‍ ഫോറസ്‌റ്റ് ഫ്‌ളയിങ് സ്‌ക്വാഡിന്‍റെ പിടിയില്‍

Kozhikkode  Balussery  Sandalwood  Sandalwood on home  Forest Flying Squad  വീട്ടിലൊളിപ്പിച്ച് വില്‍പന  ചന്ദനത്തടി  വനം വകുപ്പിന്‍റെ പിടിയില്‍  കോഴിക്കോട്  ബാലുശ്ശേരി  ഫോറസ്‌റ്റ് ഫ്‌ളയിങ് സ്‌ക്വാഡിന്‍റെ  ഫോറസ്‌റ്റ്
വീട്ടിലൊളിപ്പിച്ച് വില്‍പന നടത്താനിരുന്ന 40 കിലോ ചന്ദനത്തടിയുമായി ഒരാള്‍ വനം വകുപ്പിന്‍റെ പിടിയില്‍

കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിൽ ഭാഗത്ത്‌ വീട്ടിൽ സൂക്ഷിച്ച ചന്ദനത്തടികള്‍ പിടികൂടി. ഏതാണ്ട് 40 കിലോഗ്രാം ചന്ദനത്തടികളാണ് കോഴിക്കോട് ഫോറസ്‌റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സംഘവും പിടികൂടിയത്. സംഭവത്തില്‍ ഒരാളെയും സംഘം കസ്‌റ്റഡിയിലെടുത്തു.

ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വില്‍പന നടത്താനായി ചെത്തി ഒരുക്കി സൂക്ഷിച്ച ചന്ദനത്തടികളുമായി കണ്ണാടിപ്പൊയിൽ തൈക്കണ്ടി വീട് രാജൻ എന്നയാളെ വനം വകുപ്പ് അധികൃതർ പിടികൂടിയത്. റെയിഞ്ച് ഫോറസ്‌റ്റ് ഓഫീസർ പി പ്രഭാകരൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്‌റ്റ് ഓഫീസർമാരായ എബിൻ എ, സുബീർ, സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർമാരായ ജഗദീഷ് കുമാർ, വബീഷ് എം, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ ആസിഫ് എ, മുഹമ്മദ്‌ അസ്‌ലം സി, ശ്രീനാഥ് കെ.വി, പ്രസുധ എം.എസ്, ഡ്രൈവർ ജിജിഷ് ടി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചന്ദനത്തടികൾ സഹിതം പിടികൂടിയത്. തുടർ അന്വേഷണത്തിനായി കേസ് കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷന് കൈമാറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.